ഏഷ്യൻ പ്രൈസ് ഫോർ ഫിക്ഷൻ; രണ്ട് ഇന്ത്യൻ എഴുത്തുകാരും ഒരു ഇന്ത്യൻ വംശജയും പട്ടികയിൽ

നവംബർ 13ന് പുരസ്കാരം പ്രഖ്യാപിക്കും.
ഏഷ്യൻ പ്രൈസ് ഫോർ ഫിക്ഷൻ; രണ്ട് ഇന്ത്യൻ എഴുത്തുകാരും ഒരു ഇന്ത്യൻ വംശജയും പട്ടികയിൽ
ഏഷ്യൻ പ്രൈസ് ഫോർ ഫിക്ഷൻ; രണ്ട് ഇന്ത്യൻ എഴുത്തുകാരും ഒരു ഇന്ത്യൻ വംശജയും പട്ടികയിൽ
Updated on

ന്യൂഡൽഹി: പ്രശസ്തമായ ഏഷ്യൻ പ്രൈസ് ഫോർ ഫിക്ഷൻ ചുരുക്കപ്പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാരും ഒരു ഇന്ത്യൻ വംശജയും ഇടം പിടിച്ചു. അറേബ ടെഹ്സിന്‍റെ വിച്ച് ഇൻ ദി പീപ്പൽ ട്രീ, മൃണാളിനി ഹർചന്ദ്രായിയുടെ റെസ്ക്യുയിങ് എ റിവർ ബ്രീസ് എന്നിവയാണ് ചുരുക്കപ്പട്ടികയിലുള്ള ഇന്ത്യൻ കൃതികൾ. ഇവയ്ക്കു പുറമേ നേപ്പാളി- ഇന്ത്യൻ സാഹിത്യകാരിയായ സ്മൃതി രവീന്ദ്രയുടെ വുമൺ ഹു ക്ലൈമ്പ്ഡ് ട്രീസ് എന്ന എന്ന കൃതിയും ലിസ്റ്റിലുണ്ട്. പത്തു പുസ്തകങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

ഏഴു മാസം നീണ്ടു നിൽക്കുന്ന പാനൽ ചർച്ചകൾക്കു ശേഷം ഇതിൽ നിന്നും ആറു പുസ്തകങ്ങൾ പുരസ്കാരത്തിനായി തെരഞ്ഞെടുക്കും. അതിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നു പുസ്തകങ്ങൾക്ക് ദി ഏഷ്യൻ ട്രയോ പുരസ്കാരം ലഭിക്കും.

ഏഷ്യൻ കമ്മിറ്റി അംഗങ്ങളുടെ വിലയിരുത്തലിനു പുറമേ പൊതുജനങ്ങളുടെ അഭിപ്രായവും പുരസ്കാര നിർണയത്തിൽ പ്രതിഫലിക്കും. നവംബർ 13ന് പുരസ്കാരം പ്രഖ്യാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com