

കെ.ജി. സൂരജ്, ജയശ്രീ പള്ളിക്കൽ.
കൊച്ചി: സാഹിത്യ വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാറിന്‍റെ രചനകൾ പ്രസിദ്ധീകരിക്കുന്ന 'എം.കെ. ഹരികുമാർ ടൈംസ്' വാട്സാപ്പ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സാഹിത്യ മത്സരങ്ങളിലെ വിജയികളെ തെരഞ്ഞെടുത്തു.
കവിതാവിഭാഗത്തിൽ ജയശ്രീ പള്ളിക്കൽ എഴുതിയ 'ക്ഷുന്നാഗച്ചുരുളഴിയേ' ഒന്നാം സ്ഥാനവും രമാ പിഷാരടിയുടെ 'ലെ പക്ഷി' രണ്ടാം സ്ഥാനവും പ്രസാദ് കൂടാളിയുടെ 'ആളൽ' മൂന്നാം സ്ഥാനവും നേടി.
ടാലന്‍റ് എക്സലൻസ് സ്പെഷ്യൽ അവാർഡിന് യമുന ഹരീഷ് (പൂക്കളൂർന്ന പാവാട ഞൊറികൾ), സഞ്ജയ്നാഥ് (വരണ്ട ക്യാൻവാസിലെ ചിത്രങ്ങൾ), സീന രവി (പകിട പന്ത്രണ്ടേ!), ജയപ്രകാശ് ഏറവ് (വീണ്ടെടുപ്പ്), സത്യൻ മാടാക്കര (വൈലോപ്പിള്ളി), ബി. ജോസുകുട്ടി (ഒരു അന്ത്യ അത്താഴത്തിന്‍റെ പാചകവിധി), ബി. ഷിഹാബ് (മൊതലാളി), പി.എൻ. രാജേഷ്കുമാർ (കോശപർവ്വം) എന്നിവർ അർഹരായി. പി.കെ. ഗോപി, ഋഷികേശൻ പി.ബി., രാജൻ സി.എച്ച്. എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
കഥാമത്സരത്തിൽ കെ.ജി. സൂരജ് രചിച്ച 'സമാന്തരങ്ങൾ' ഒന്നാം സ്ഥാനവും കെ.ആർ. ഹരികുമാറിന്‍റെ 'കലപ്പുകൊണ്ടുള്ള (തിരു)മുറിവ്' രണ്ടാം സ്ഥാനവും ഷിലിൻ വി.എസിന്‍റെ 'യോഹന്നാന്‍റെ വിലാപം' മൂന്നാം സ്ഥാനം നേടി.
ടാലന്‍റ് എക്സലൻസ് സ്പെഷ്യൽ അവാർഡിന് ശിവൻ മേതല (വിശ്രമജീവിതം), ജയകുമാർ മേലൂട്ടത്ത് (കഴകമാനം), സനിത അനൂപ് (നീലഞരമ്പുകൾ), യേശുദാസ് വരാപ്പുഴ (അയാൾ), രഞ്ജിത് രഘുപതി(അല്പദൂരയാത്ര), ഡോ. എം. ഷാജഹാൻ (രത്നക്കല്ലുകളുടെ അവകാശികൾ), രാജീവ് ജി. ഇടവ (മരണമുറി), രാജു കഞ്ഞിപ്പാടം (റഡീമർ) എന്നിവർ അർഹരായി.
സണ്ണി തായങ്കരി, സ്മിത ആർ. നായർ, ദിനേശ് രാജ കെ. എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
ഈ മാസം 29ന് എറണാകുളത്ത് ചേരുന്ന ചടങ്ങിൽ എം.കെ. ഹരികുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. എല്ലാ മത്സരാർഥികളെയും പ്രശംസാപത്രം നൽകി ആദരിക്കുമെന്ന് അഡ്മിൻമാരായ വാസുദേവൻ കെ.വി., എം.കെ. ഹരികുമാർ എന്നിവർ അറിയിച്ചു.