
വിനീത കുട്ടഞ്ചേരി
തൃശൂർ: എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി. 44 വയസ്സായിരുന്നു. വീട്ടിൽ തന്നെ തൂങ്ങി മരിച്ച നിലയിലായിരുന്നു വിനീത. 2019ൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വിനീതയുടെ വിൻസന്‍റ് വാൻഗോഗിന്‍റെ വേനൽപക്ഷി എന്ന പുസ്തകം പ്രകാശനം ചെയ്തത്. അവണൂർ പഞ്ചായത്തിൽ എസ് സി പ്രൊമോട്ടറായി ജോലി ചെയ്തിരുന്നു. ഭർത്താവ് രാജു, മക്കൾ ശ്രീരാജി, ശ്രീനന്ദ.