Published:24 January 2023
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ കലിക മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്.
ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂചലനമുണ്ടായതെന്നാണ് ഔദ്യാഗിക വിലയിരുത്തൽ. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലക്കം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ ശക്തിയിൽ ഫാനും മറ്റ് ഗൃഹോപകരണങ്ങൾ കുലുങ്ങുന്നതിന്റെ വീഡിയോ ദൃശങ്ങളാണ് പുറത്തുവരുന്നത്.
Felt the tremors of the #earthquake in Delhi. pic.twitter.com/xTIBi3oiqW
— roobina mongia (@roobinam) January 24, 2023