ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:25 January 2023
തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ എസ് അന്തഗോപന്‍.
നാണയങ്ങൾ ഇനിയും എണ്ണിത്തീരാനുണ്ട്. ഏകദേശം 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി തന്നെ ലഭിച്ചെന്നാണ് വിലയിരുത്തൽ. നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാർക്ക് നിലവിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
70 ദിവസത്തോളമായി അവർ ജോലി ചെയ്യുകയാണെന്നും തുടർച്ചയായുള്ള ജോലി കാരണം പലർക്കും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ബാക്കിയുള്ള നാണയങ്ങൽ ഫെബ്രുവരി 5 മുതൽ എണ്ണി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.