ബഹിരാകാശം ഷൂട്ടിങ് ലൊക്കേഷനാകുന്നു: ഒരുങ്ങുന്നത് രണ്ട് സിനിമകള്‍

ഹോളിവുഡിലും ബഹിരാകാശം പശ്ചാത്തലമാകുന്ന സിനിമയൊരുങ്ങുന്നുണ്ട്. ടോം ക്രൂയിസാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ബഹിരാകാശം ഷൂട്ടിങ് ലൊക്കേഷനാകുന്നു: ഒരുങ്ങുന്നത് രണ്ട് സിനിമകള്‍
Updated on

ബഹിരാകാശത്തില്‍ ഷൂട്ട് ചെയ്ത ചിത്രമെന്ന വിശേഷണം നേടിയെടുക്കാന്‍ ഒരുങ്ങുന്നു ഒരു റഷ്യന്‍ സിനിമ. ദ ചലഞ്ച് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ക്ലിം ഷിപ്പെങ്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ റഷ്യന്‍ നടി യൂലിയ പെരേസ്ലിഡാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയും ബഹിരാകാശ സഞ്ചാരിയുമടങ്ങുന്ന സിനിമാസംഘം രണ്ടാഴ്ച്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചാണു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനുള്ള സര്‍ജറിക്കായി ഒരു ഡോക്ടര്‍ ബഹിരാകാശ നിലയത്തിലേക്കു പോകുന്നതാണു സിനിമയുടെ കഥാപശ്ചാത്തലം. 

ഹോളിവുഡിലും ബഹിരാകാശം പശ്ചാത്തലമാകുന്ന സിനിമയൊരുങ്ങുന്നുണ്ട്. ടോം ക്രൂയിസാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂളിലായിരിക്കും ടോം ക്രൂയിസ് അടക്കമുള്ള സിനിമാസംഘത്തെ ബഹിരാകാശത്തേക്ക് എത്തിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ് ലൊക്കേഷന്‍. നിലയത്തില്‍ സ്റ്റുഡിയോ ഫ്‌ളോര്‍ നിര്‍മിക്കാന്‍ അക്‌സിയോം എന്ന കമ്പനിയെ നിര്‍മാതാക്കള്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യസിനിമയായ ദ ചലഞ്ച് ഏപ്രിലില്‍ റഷ്യയില്‍ റിലീസ് ചെയ്യും. ബഹിരാകാശത്തേക്ക് മനുഷ്യനേയും ഉപഗ്രഹത്തേയും അയക്കുന്ന കാര്യത്തിലായാലും, സിനിമ ചിത്രീകരിക്കുന്ന കാര്യത്തിലായാലും എപ്പോഴും അമെരിക്കയേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് റഷ്യ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com