ആര്‍ആര്‍ആര്‍ ജപ്പാനിലും സൂപ്പര്‍ഹിറ്റ് : 100 ദിവസം പിന്നിട്ട് പ്രദര്‍ശനം

ജപ്പാനില്‍ ഇപ്പോഴും ചിത്രം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.  നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളില്‍ ആര്‍ആര്‍ആര്‍ നിറഞ്ഞോടുകയാണ്
ആര്‍ആര്‍ആര്‍ ജപ്പാനിലും സൂപ്പര്‍ഹിറ്റ് : 100 ദിവസം പിന്നിട്ട് പ്രദര്‍ശനം

ആഗോള അംഗീകാരത്തിന്‍റെ പൂച്ചണ്ടെുകള്‍ നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജപ്പാനില്‍ ഇപ്പോഴും ചിത്രം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.  നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളില്‍ ആര്‍ആര്‍ആര്‍ നിറഞ്ഞോടുകയാണ്. ജപ്പാനിലെ ആര്‍ആര്‍ആര്‍ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ രാജമൗലി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവച്ചു.

പണ്ടൊക്കെ ഒരു ചിത്രം നൂറോ അതിലധികമോ ദിവസം പ്രദര്‍ശനം നടത്തുന്നതായിരുന്നു വിജയത്തെ നിര്‍ണയിച്ചിരുന്നതെന്നും, എന്നാലിപ്പോള്‍ ബിസിനസിന്‍റെ രീതി മാറിയെന്നും രാജമൗലി പറയുന്നു. എന്നാല്‍ ജപ്പാനിലെ ആരാധകര്‍ സന്തോഷം നിറയ്ക്കുകയാണെന്നു രാജമൗലി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ജപ്പാനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ ലിസ്റ്റും രാജമൗലി ഷെയര്‍ ചെയ്തിട്ടുണ്ട്. 

നേരത്തെയും ഇന്ത്യന്‍ ചിത്രങ്ങള്‍ക്കു ജപ്പാനില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. രജനികാന്ത് നായകനായ മുത്തു, ബാഹുബലി, ത്രീ ഇഡിയറ്റ്‌സ് , ഇംഗ്ലിഷ് വിംഗ്ലിഷ്, പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ജപ്പാനില്‍ സൂപ്പര്‍ഹിറ്റായിരുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com