ഇറാനിൽ ഭൂചലനം; 7 പേർ മരിച്ചു; 450 ലേറെ പേർക്ക് പരിക്ക്

തുടർന്ന് പല പ്രദേശങ്ങളിലും അയൽരാജ്യമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യാ തലസ്ഥാനമായ തബ്രിസ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഇറാനിൽ ഭൂചലനം; 7 പേർ മരിച്ചു; 450 ലേറെ പേർക്ക് പരിക്ക്
Updated on

ടെഹ്റന്‍: ഇറാനിൽ റിക്‌ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 7 പേർ മരിച്ചു. 450 ലേറെ പേർക്ക് പരിക്കേറ്റിണ്ട്. ശനിയാഴ്ച രാത്രി 9:44 ഓടെയായിരുന്നു ഭൂചലനം. 

വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തുറുക്കി അതിർത്തിയോട് ചേർന്നുള്ള വെസ്റ്റ് അസർബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ.  

തുടർന്ന് പല പ്രദേശങ്ങളിലും അയൽരാജ്യമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യാ തലസ്ഥാനമായ തബ്രിസ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com