ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; റാങ്കിങ്ങിൽ ഒന്നാമത്

10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ് നൊവാക് ജോക്കോവിച്ച്. 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 എന്നീ വർഷങ്ങളിലാണ് ജോക്കോവിച്ച് കിരീടം നേടിയത്.
ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; റാങ്കിങ്ങിൽ ഒന്നാമത്

മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സ് കിരീടം സെ​ര്‍ബി​യ​ന്‍ ഇ​താ​ഹാ​സം നൊ​വാ​ക്ക് ജോ​ക്കോ​വിച്ചിന്. ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്കോർ : 6-3, 7-6, 7-6.

10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ് നൊവാക് ജോക്കോവിച്ച്. 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 എന്നീ വർഷങ്ങളിലാണ് ജോക്കോവിച്ച് കിരീടം നേടിയത്. ഗ്രാൻഡ് സ്‍ലാം നേട്ടത്തിൽ 22–ാം വിജയവുമായി റാഫേല്‍ നദാലിൻ്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി. വിജയത്തോടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും ജോക്കോവിച്ച് തിരിച്ചെത്തി. 

ആദ്യം മുതൽ തന്നെ ആധിപത്യത്തോടെ കളിച്ച ജോക്കോവിച്ച് ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇരു താരങ്ങളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും ഒടുവിൽ 7-6ന് ജോക്കോവിച്ച് വിജയിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. മൂന്നാം സെറ്റിലും കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും ജോക്കോവിച്ചിനെ മറികടക്കാൻ കഴിയാതെ വന്നതോടെ ഗ്രീക്ക് യുവതാരം തോൽ‌വി സമ്മതിക്കുകയായിരുന്നു. ജോക്കോവിച്ച് 7-6ന് ജയിച്ചു.

അ​മേ​രി​ക്ക​യു​ടെ ടോ​മി പോ​ളി​നെ സെ​മി​യി​ല്‍ ത​ക​ര്‍ത്താ​യി​രു​ന്നു ജോ​ക്കോ​വി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലെ ത​ന്‍റെ പ​ത്താം ഫൈ​ന​ലിൽ പ്രവേശിച്ചത് . ആ​ദ്യ സെ​റ്റി​ല്‍ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തി​യ എ​തി​രാ​ളി​യെ പി​ന്നീ​ടു​ള്ള ര​ണ്ട് സെ​റ്റു​ക​ളി​ലും ഒ​ന്ന് പൊ​രു​താ​ന്‍ പോ​ലും ജോ​ക്കോ​വി​ച്ച് സ​മ്മ​തി​ച്ചി​ല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com