ഇരുട്ടടി: ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് തോറ്റു

ഇരുട്ടടി: ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് തോറ്റു

കൊ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​രു​ട്ട​ടി ന​ല്‍കി ഈ​സ്റ്റ് ബം​ഗാ​ള്‍. ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തിക്കു ​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ല്‍ 77-ാം മി​നി​റ്റി​ല്‍ ക്ല​യ്‌​റ്റോ​ണ്‍ സി​ല്‍വ നേ​ടി​യ ഗോ​ളി​ലാ​ണ് ഈ​സ്റ്റ്ബം​ഗാ​ള്‍ ജ​യി​ച്ചു ക​യ​റി​യ​ത്. പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കാ​ന്‍ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി വ​ഴ​ങ്ങി​യ​ത്. ഈ​സ്റ്റ്ബം​ഗാ​ള്‍ നേ​ര​ത്തെ ത​ന്നെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട​വ​രാ​ണ്.  

റീ​ബൗ​ണ്ടി​ല്‍ നി​ന്നാ​യി​രു​ന്നു ക്ലൈ​റ്റ​ന്‍ സി​ല്‍വ​യു​ടെ ഗോ​ള്‍.  പി​ന്നീ​ട് സ​മ​നി​ല പി​ടി​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തോ​റ്റെ​ങ്കി​ലും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രും. പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാ​ന്‍ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ മ​ഞ്ഞ​പ്പ​ട​യ്ക്ക് നി​ര്‍ണാ​യ​ക​മാ​യി.

ആ​ദ്യ​പ​കു​തി​യി​ല്‍ ഇ​രു​ടീ​മു​ക​ളും ഉ​ജ്ജ്വ​ല​പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ആ​റാം മി​നി​റ്റി​ല്‍ രാ​ഹു​ലി​ന്‍റെ മ​നോ​ഹ​ര​മാ​യ ഹെ​ഡ്ഡ​ര്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ ഗോ​ള്‍മു​ഖ​ത്ത് അ​പ​ക​ടം വി​ത​ച്ചു. രാ​ഹു​ലി​ന്‍റെ ഹെ​ഡ്ഡ​ര്‍ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ മ​ല​യാ​ളി​താ​രം വി.​പി.​സു​ഹൈ​റി​ന്‍റെ ക​യ്യി​ല്‍ ത​ട്ടി​യെ​ങ്കി​ലും റ​ഫ​റി പെ​നാ​ല്‍റ്റി അ​നു​വ​ദി​ച്ചി​ല്ല. എ​ട്ടാം മി​നി​റ്റി​ല്‍ രാ​ഹു​ലി​ന്‍റെ ഷോ​ട്ട് ക്രോ​സ് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു.16-ാം മി​നി​റ്റി​ല്‍ത്ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ള്‍ ആ​ദ്യ പ​ക​ര​ക്കാ​ര​നെ കൊ​ണ്ടു​വ​ന്നു. പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍, അ​ങ്കി​ത് മു​ഖ​ര്‍ജി​യ്ക്ക് പ​ക​രം മു​ഹ​മ്മ​ദ് റാ​ക്കി​ബി​നെ ഇ​റ​ക്കി. ഇ​ത് ചെ​റി​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ചു. പ​രി​ശീ​ല​ക​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച മു​ഖ​ര്‍ജി ജ​ഴ്സി​യൂ​രി വ​ലി​ച്ചെ​റി​ഞ്ഞാ​ണ് ഗ്രൗ​ണ്ട് വി​ട്ട​ത്. ഈ​സ്റ്റ് ബം​ഗാ​ള്‍ പ​തി​യെ ആ​ക്ര​മ​ണം ശ​ക്തി​പ്പെ​ടു​ത്തി​യെ​ങ്കി​ലും മു​ന്നേ​റ്റ​നി​ര​യ്ക്ക് കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യി​ല്ല. മി​ക​ച്ച പ്ര​തി​രോ​ധം തീ​ര്‍ത്ത് ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ള്‍ പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്നു. 36-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ക്ട​ര്‍ മോം​ഗി​ലി​ന്‍റെ ഹെ​ഡ്ഡ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ ക​മ​ല്‍ജി​ത്ത് സി​ങ് ക​യ്യി​ലൊ​തു​ക്കി. തൊ​ട്ടു​പി​ന്നാ​ലെ അ​ഡ്രി​യാ​ന്‍ ലൂ​ണ​യു​ടെ പോ​സ്റ്റി​ലേ​ക്ക് താ​ഴ്ന്നു​വ​ന്ന കോര്‍ണ​ര്‍ കി​ക്കും ക​മ​ല്‍ജി​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി.

42-ാം മി​നി​റ്റി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി വി.​പി.​സു​ഹൈ​ര്‍ വ​ല​കു​ലു​ക്കി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ്സൈ​ഡ് വി​ളി​ച്ചു. ആ​ദ്യ പ​കു​തി​യു​ടെ ഇ​ന്‍ജു​റി ടൈ​മി​ല്‍ ര​ണ്ട് അ​ത്യു​ഗ്ര​ന്‍ സേ​വു​ക​ള്‍ ന​ട​ത്തി ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ള്‍കീ​പ്പ​ര്‍ ക​ര​ണ്‍ജി​ത്ത് സി​ങ് ഹീ​റോ​യാ​യി മാ​റി. ക്ലെ​യി​റ്റ​ണ്‍ സി​ല്‍വ പോ​സ്റ്റി​ലേ​ക്കു​തി​ര്‍ത്ത ഷോ​ട്ട് ക​ര​ണ്‍ ത​ട്ടി. പ​ന്ത് വീ​ണ്ടും പി​ടി​ച്ചെ​ടു​ത്ത ക്ലെ​യി​റ്റ​ണ്‍ വീ​ണ്ടും നി​റ​യൊ​ഴി​ച്ചെ​ങ്കി​ലും ക​ര​ണ്‍ വീ​ണ്ടും അ​ത് ത​ട്ടി​യ​ക​റ്റി. പി​ന്നാ​ലെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ചു.

 4-4-2 ശൈ​ലി​യി​ലാ​ണ് ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് ത​ന്‍റെ ടീ​മി​നെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. ക​ര​ണ്‍ജീ​ത്ത് സിം​ഗ് ഗോ​ള്‍ബാ​റി​ന് കീ​ഴെ തു​ട​ര്‍ന്ന​പ്പോ​ള്‍ ജെ​സ്സ​ല്‍ കാ​ര്‍ണെ​യ്‌​റോ, വി​ക്ട​ര്‍ മോം​ഗി​ല്‍, ഹോ​ര്‍മി​പാം, ഹ​ര്‍മ​ന്‍ജോ​ത് ഖ​ബ്ര, ബ്രൈ​സ് മി​റാ​ണ്ട, അ​ഡ്രി​യാ​ന്‍ ലൂ​ണ, ജീ​ക്സ​ണ്‍ സിം​ഗ്, രാ​ഹു​ല്‍ കെ​പി, അ​പ്പോ​സ്ത​ലോ​സ് ജി​യാ​നു, ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സ് എ​ന്നി​വ​ര്‍ സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com