ട്രെയ്‌നില്‍ പുകവലിച്ചതു പുലിവാലായി: സഹയാത്രികന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് ഉടനടി നടപടി 

നേരത്തെയും ട്രെയ്‌നിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കൃത്യസമയത്തു തന്നെ നടപടിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്
ട്രെയ്‌നില്‍ പുകവലിച്ചതു പുലിവാലായി: സഹയാത്രികന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് ഉടനടി നടപടി 

ട്രെയ്‌നില്‍ പുകവലിക്കുന്നതു ശിക്ഷാര്‍ഹമാണ്. എന്നാല്‍ ആളൊഴിഞ്ഞാല്‍, അധികൃതരില്ലെന്നറിഞ്ഞാല്‍ പുകവലിക്കുന്ന സംഭവങ്ങള്‍ ധാരാളം. രാജസ്ഥാനില്‍ ട്രെയ്‌നിലെ തിങ്ങിനിറഞ്ഞ യാത്രയ്ക്കിടയില്‍ രണ്ടു യുവാക്കള്‍ പുകവലിച്ചു. അല ഹസ്രത്ത് എക്‌സ്പ്രസില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു യുവാക്കള്‍ സിഗററ്റിനു തീ കൊളുത്തിയത്. സഹയാത്രികര്‍ വിലക്കിയിട്ടും കൂസലില്ലാതെ പുകവലി തുടരുകയും ചെയ്തു. അതിനിടയിലാണു ഇവര്‍ പുകവലിക്കുന്ന വീഡിയോ സഹയാത്രികന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. റെയില്‍വേ അധികൃതരെ ടാഗും ചെയ്തു.

ട്രെയ്ന്‍ നമ്പറും കോച്ചും രേഖപ്പെടുത്തിയായിരുന്നു ട്വീറ്റ്. എന്തായാലും അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ആര്‍പിഎഫ് കാത്തു നില്‍ക്കുകയായിരുന്നു. യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തിയിലൂടെ നിയമം നടപ്പാക്കാന്‍ സാധിച്ചുവെന്ന തരത്തില്‍ നിരവധി കമന്‍റുകള്‍ ഈ വീഡിയോക്ക് താഴെ നിറയുന്നുണ്ട്. നേരത്തെയും ട്രെയ്‌നിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കൃത്യസമയത്തു തന്നെ നടപടിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.  

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com