പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താൻ 2,500 രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താൻ 2,500 രൂപ: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍
Updated on

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ  ഡോ. രാജനാണ് വിജിലന്‍സ് പിടിയിലായത്.

ആലപ്പുഴയിലുള്ള യുവതിയും കുടുംബവും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കായി നിരവധി തവണ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. 

ആശുപത്രിക്ക് എതിര്‍വശത്ത് ഡോക്ടര്‍ രാജന്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പണവുമായി എത്താൻ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com