സ​ഞ്ജു സാം​സ​ണ്‍ ബ്ലാ​സ്റ്റേ​ഴ്സിന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍

സ​ഞ്ജു സാം​സ​ണ്‍ ബ്ലാ​സ്റ്റേ​ഴ്സിന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. സ​ഞ്ജു ഒ​രു ദേ​ശീ​യ പ്ര​തീ​ക​മാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തെ കെ​ബി​എ​ഫ്സി കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഡ​യ​റ​ക്ട​ര്‍ നി​ഖി​ല്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. താ​ന്‍ എ​പ്പോ​ഴും ഒ​രു  ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​നാ​ണെ​ന്നും, അ​ച്ഛ​ന്‍ ഒ​രു പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ ക​ളി​ക്കാ​ര​നാ​യ​തി​നാ​ല്‍ ഫു​ട്ബോ​ള്‍ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍ന്നു​ള്ള ഒ​രു കാ​യി​ക വി​നോ​ദ​മാ​ണെ​ന്നും ബ്രാ​ന്‍ഡ് അം​ബാ​സി​ഡ​റാ​യി നി​യ​മി​ത​നാ​യ ശേ​ഷം സ​ഞ്ജു സാം​സ​ണ്‍ പ​റ​ഞ്ഞു. 

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ പ​ദ​വി ഒ​രു ആ​ദ​ര​മാ​ണ്. ഫു​ട്‌​ബോ​ളി​ന്‍റെ മ​ഹ​ത്വം ഈ ​നി​ല​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ക്ല​ബ്ബ് അ​തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ വ​ള​രെ​യ​ധി​കം ചെ​യ്തി​ട്ടു​ണ്ട്.  ഈ ​പ്ര​ക്രി​യ​യി​ല്‍, അ​വ​ര്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യ ഒ​രു ആ​രാ​ധ​ക​വൃ​ന്ദ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ക​യും പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു.  

ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രാ​ധ​ക​രോ​ടൊ​പ്പം ഒ​രു മ​ത്സ​രം കാ​ണാ​നും ടീ​മി​നെ പി​ന്തു​ണ​യ്ക്കാ​നും എ​നി​ക്ക് കാ​ത്തി​രി​ക്കാ​നാ​വു​ന്നി​ല്ല.  സ്പോ​ര്‍ട്സി​ന് എ​ല്ലാ​യ്പ്പോ​ഴും അ​തി​ന്‍റെ പ്രേ​ക്ഷ​ക​രി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്, ഒ​പ്പം ഒ​രു​മി​ച്ച് സ്പോ​ര്‍ട്സ് ഇ​ക്കോ​സി​സ്റ്റം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്  ക്ല​ബ്ബി​ന്‍റെ അം​ബാ​സ​ഡ​ര്‍ എ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ ക​ര്‍ത്ത​വ്യം നി​ര്‍വ​ഹി​ക്കാ​നാ​കു​മെ​ന്നും  ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു- സ​ഞ്ജു കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഫെ​ബ്രു​വ​രി 26ന്  ​സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ക്ല​ബ് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ നേ​രി​ടു​മ്പോ​ള്‍ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റെ​ന്ന നി​ല​യി​ല്‍ ആ​ദ്യ​മാ​യി സ​ഞ്ജു സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com