ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ചെന്നൈക്കെതിരെ

ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ചെന്നൈക്കെതിരെ

കൊ​ച്ചി: ഈ​സ്റ്റ് ബം​ഗാ​ള്‍ എ​ഫ്‌​സി​ക്കെ​തി​രാ​യ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​തം മ​റി​ക​ട​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് 17 -ാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഇ​റ​ങ്ങു​ന്നു. ക​രു​ത്ത​രാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യാ​ണ് എ​തി​രാ​ളി​ക​ള്‍. മ​ത്സ​രം രാ​ത്രി 7.30ന് ​കൊ​ച്ചി ജ​വ​ഹ​ര്‍ലാ​ല്‍ അ​ന്താ​രാ​ഷ്ട്രാ സ്റ്റേ​ഡി​യ​ത്തി​ല്‍.  നി​ല​വി​ല്‍ 16 മ​ത്സ​ര​ങ്ങ​ളി​ല്‍ 28 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സി. ​ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 18 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യി​ന്‍ എ​ഫ് സി ​എ​ട്ടാം സ്ഥാ​ന​ത്താ​ണ്.

പോ​യി​ന്‍റ് നി​ല​യി​ല്‍ ആ​ദ്യ ആ​റ് സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം പി​ടി​ച്ച് പ്ലേ ​ഓ​ഫ്  ചെ​ന്നൈ​യി​ന്‍ എ​ഫ് സി ​കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച് ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രാ​യ തോ​ല്‍വി മ​റ​ക്കു​ക എ​ന്ന​താ​കും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ല​ക്ഷ്യം. ക​ളി​യു​ടെ ശൈ​ലി​യി​ല്‍ വു​ക​മാ​നോ​വി​ച്ച് മാ​റ്റം വ​രു​ത്തു​ന്ന​ത് ചി​ല വി​മ​ര്‍ശ​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡിനെ​തി​രേ 2 - 0 നു ​ജ​യി​ച്ച സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നെ ആ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ള്‍ ക്ല​ബ്ബി​ന് എ​തി​രേ​യും ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, ശൈ​ലി 4 - 4 - 2ല്‍ ​നി​ന്ന് 3 - 1 - 4 - 2 ലേ​ക്ക് മാ​റി. അ​തോ​ടെ ഐ ​എ​സ് എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഈ​സ്റ്റ് ബം​ഗാ​ള്‍ ക്ല​ബ്ബി​നോ​ട് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ട്ടു. നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്, ഈ​സ്റ്റ് ബം​ഗാ​ള്‍ ക്ല​ബ് എ​ന്നീ ടീ​മു​ക​ള്‍ക്ക് എ​തി​രാ​യ സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ല്‍ സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദ്, ഇ​വാ​ന്‍ ക​ലി​യൂ​ഷ്നി എ​ന്നീ മു​ന്‍നി​ര താ​ര​ങ്ങ​ളെ ഇ​റ​ക്കി​യി​ല്ല. വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ​ര്‍ ര​ണ്ടു പേ​രും ചെ​ന്നൈ​യി​ന്‍ എ​ഫ് സി ​ക്ക് എ​തി​രേ ക​ളി​ച്ചേ​ക്കും. 

ഇ​രു​വ​രു​മെ​ത്തി​യാ​ല്‍ കെ. ​പി. രാ​ഹു​ല്‍, അ​പ്പൊ​സ്തൊ​ല​സ് ജി​യാ​നു എ​ന്നി​വ​ര്‍ക്ക് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും. ഗോ​ള്‍ കീ​പ്പ​ര്‍ സ്ഥാ​ന​ത്ത് ക​ര​ണ്‍ജീ​ത് സി​ങ് മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഈ​സ്റ്റ് ബം​ഗാ​ള്‍ ക്ല​ബ്ബി​ന് എ​തി​രേ ഇ​ര​ട്ട ര​ക്ഷ​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍പ്പെ​ടെ ഗോ​ള്‍ വ​ല​യ്ക്ക് മു​ന്നി​ല്‍ ക​ര​ണ്‍ജീ​ത് സിം​ഗ് ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പു​റ​ത്തെ​ടു​ത്തു. എ​ന്നാ​ല്‍, പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്ച ആ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ല്‍വി​ക്കു കാ​ര​ണം. അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ ഡാ​നി​ഷ് ഫ​റൂ​ഖ് ഭ​ട്ട് പ​ന്ത് ക്ലി​യ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ആ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ള്‍ ഗോ​ള്‍ നേ​ടി​യ​ത്. 

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലും ക​ര​ണ്‍ജീ​ത്ത് സി​ങ് ക​ളി​ച്ചേ​ക്കും. അ​തേ​സ​മ​യം, സ​സ്‌​പെ​ന്‍ഷ​ന്‍ ക​ഴി​ഞ്ഞെ​ത്തു​ന്ന ഗി​ല്ലി​ന് അ​വ​സ​രം ന​ല്‍കു​മോ എ​ന്നു കാ​ത്തി​രു​ന്നു കാ​ണാം. 

പ്ര​തി​രോ​ധ​ത്തി​ല്‍ ജെ​സെ​ല്‍ ക​ര്‍ണെ​യ്റൊ​യെ സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്. പ​ക​രം നി​ഷു കു​മാ​ര്‍ എ​ത്തി​യേ​ക്കും. പ​രു​ക്കേ​റ്റ് വി​ശ്ര​മ​ത്തി​നു​ള്ള ക്രൊ​യേ​ഷ്യ​ന്‍ പ്ര​തി​രോ​ധ താ​രം മാ​ര്‍ക്കൊ ലെ​സ്‌​കോ​വി​ച്ച് സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തു​മോ എ​ന്നു കാ​ത്തി​രു​ന്നു കാ​ണാം. ബ്രൈ​സ് മി​റാ​ന്‍ഡ​യു​ടെ ഇ​ഷ്ട പൊ​സി​ഷ​നാ​യ ലെ​ഫ്റ്റ് വിം​ഗി​ല്‍ ഇ​റ​ക്കും. മ​ധ്യ​നി​ര​യി​ല്‍ ഇ​വാ​ന്‍ ക​ലി​യൂ​ഷ്നി തി​രി​ച്ച് എ​ത്തി​യാ​ല്‍ മു​ന്നേ​റ്റ​ത്തി​ല്‍ നി​ന്ന് അ​പ്പൊ​സ്തൊ​ല​സ് ജി​യാ​നു പു​റ​ത്താ​കും. 

ബം​ഗ​ളൂ​രു എ​ഫ് സി​യി​ല്‍ നി​ന്ന് ജ​നു​വ​രി ട്രാ​ന്‍സ്ഫ​ര്‍ വി​ന്‍ഡോ​യി​ലൂ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ് സിയി​ല്‍ എ​ത്തി​യ ഡാ​നി​ഷ് ഫ​റൂ​ഖ് ഭ​ട്ട് സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​ന്‍ സാ​ധി​ക്കി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ജീ​ക്സ​ണ്‍ സിം​ഗ് പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നേ​ക്കും. ക​ളി ജ​യി​ക്കു​മോ തോ​ല്‍ക്കു​മോ എ​ന്ന​തി​നേ​ക്കാ​ള്‍ പ്ര​സ​ക്ത​മാ​ണ് ഇ​ന്ന​ത്തെ ടീ​മി​നെ പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്കും എ​ന്ന​ത്. സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നെ എ​ങ്ങ​നെ അ​ണി​നി​ര​ത്തും എ​ന്ന​താ​ണ്.  കാ​ര​ണം, ക​ഴി​ഞ്ഞ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച് സ്റ്റാ​ര്‍ട്ടിം​ഗ് ഇ​ല​വ​നി​ല്‍ മാ​റ്റം വ​രു​ത്തിയില്ല എ​ങ്കി​ലും ശൈ​ലി മാ​റ്റി​യി​രു​ന്നു.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

ഗോൾ കീപ്പർ: പ്രഭാസുഖൻ സിംഗ് ഗിൽ
പ്ര​തി​രോ​ധം : നിഷു കുമാർ, റൂയിവ ഹോർമിപം, റൂയിവ ഹോർമിപം, വിക്ടർ മോംഗിൽ അദേവ, ജെസ്സെൽ കാർണേയ്‌റോ. 
മ​ധ്യ​നി​ര :  സഹൽ അബ്ദുൾ സമദ്,  ജേക്‌സൻ സിംഗ് തൗനോജം, ഇവാൻ കലൂഷ്‌നി, അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമർ. 
മു​ന്നേ​റ്റം : രാഹുൽ കെപി, ദിമിത്രിയോസ് ഡയമണ്ടക്കോസ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com