ശ്രദ്ധയുടെ എല്ലുകൾ മിക്സിയിൽ ഇട്ട് പൊടിച്ചു; അസ്ഥികൾ വെർപെടുത്താന്‍ മാർബിൾ കട്ടർ ഉപയോഗിച്ചു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഡൽഹിയെ നടുക്കിയ ശ്രദ്ധ വർക്കറുടെ കൊലക്കേസിൽ പ്രതി അഫ്താബ് പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
ശ്രദ്ധയുടെ എല്ലുകൾ മിക്സിയിൽ ഇട്ട് പൊടിച്ചു; അസ്ഥികൾ വെർപെടുത്താന്‍ മാർബിൾ കട്ടർ ഉപയോഗിച്ചു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Updated on

ന്യൂഡൽഹി: ലിവിങ് ടുഗതർ പങ്കാളി ശ്രദ്ധ വൽക്കറെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ ഒളിപ്പിച്ച കേസിൽ  ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ശ്രദ്ധയുടെ എല്ലുകൾ പ്രതി അഫ്താബ് പൂനെവാല മിക്സിയിൽ ഇട്ട് പൊടിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. 

ഡൽഹിയെ നടുക്കിയ ശ്രദ്ധ വർക്കറുടെ കൊലക്കേസിൽ പ്രതി അഫ്താബ് പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രദ്ധയുടെ മരണം നടന്ന് 3 മാസത്തിന് ശേഷമാണ് ശ്രദ്ധയുടെ ശിരസ് ഉപേക്ഷിച്ചതെന്നും സാകേത് കോടതിയിൽ സമർപ്പിച്ച 6600 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു. ശ്രദ്ധയുടെ ഫോൺ ഇയാൾ പിന്നീട് മുംബൈയിൽ ഉപേക്ഷിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. കൊലയ്ക്ക് ശേഷം ഇവരുടെ അസ്ഥികൾ വെർപെടുത്താന്‍ ഇയാൾ മാർബിൾ കട്ടർ ഉപയോഗിച്ചതായാണ് പറയുന്നത്. 

ശ്രദ്ധയ്ക്കൊപ്പം താമസിക്കുമ്പോഴും ഇയാൾക്ക് മറ്റ് സ്ത്രികളായും ബന്ധമുണ്ടായിരുന്നു. ഡൽഹി മുതൽ മുംബൈ വരെ നിരവധി സ്ത്രീകളുമായി ബന്ധം തെളിയിക്കുന്ന നിരവധി സോഷ്യൽ മീഡിയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ശ്രദ്ധയെ കൊല ചെയ്യപ്പെട്ടതിന് ശേഷം 15-20 ദിവസങ്ങൾക്ക് ശേഷം അഫ്താബ് ഡേറ്റിംഗ് ആപ്പില്‍ മറ്റൊരു സ്ത്രീയെ കാണുകയും അവളുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നത്.  അഫ്കാബ് ശ്രദ്ധയുടെ  ശരീരം 35 കഷണങ്ങളാക്കി മുറിച്ച്  കൊലയ്ക്ക് ശേഷം അവൻ വാങ്ങിയ 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അപ്പോള്‍. 

മൃതദേഹം വെട്ടിമുറിക്കാന്‍ ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 12നാണ് അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് 35 കഷണങ്ങളാക്കിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നാലെ മൃതദേഹം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിനായുള്ള തെളിവെടുപ്പ് നടത്തിയെങ്കിലും 20 കഷണങ്ങൾ മാത്രമേ വീണ്ടെടുക്കാനായൊള്ളു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com