"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:29 July 2022
ലങ്കാധിപനായ കുബേരന്റെ പ്രതാപവും സമ്പത്തും കണ്ട രാവണ കുടുംബത്തിന് കലശലായ അസൂയ ഉണ്ടായി. കുബേരനെപ്പോലെ ആയിത്തീരാന്‍ ബ്രഹ്മാവിനെ തപസ് ചെയ്തു വരം നേടാന്‍ രാവണന് തീരുമാനിച്ചു.രാവണന് തന്റെ അനുജന്മാരേയും കൂട്ടി ഗോകര്‍ണത്ത് പോയി തപസ് ആരംഭിച്ചു. കുംഭകര്ണന് പതിനായിരം വര്‍ഷം തപസ് ചെയ്തു. വിഭീഷണന് ഒറ്റക്കാലില്‍ പതിനായിരം വര്‍ഷം തപസ് ചെയ്തു.
രാവണന് പഞ്ചാഗ്നിമധ്യത്തില്‍ നിന്ന് ദീര്‍ഘകാലം തപസ് ചെയ്തു. ഇത്രയും ദീര്‍ഘകാലം തപസനുഷ്ഠിച്ചിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല.
നിരാശനായ രാവണന് കഠിനതപസ് ചെയ്തു തികഞ്ഞ വൈരാഗിയായി. സ്വയം തന്റെ ഒരു തലവെട്ടി അഗ്നിയില്‍ ഹോമിച്ചു.
ഓരോ ആയിരം വര്‍ഷവും ഓരോ തല വീതം രാവണന് അറുത്തു ഹോമിച്ചു. ഒടുവിൽ, പത്താമത്തെ തല വെട്ടാനാരംഭിച്ചപ്പോള് ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. രാവണനോട് ഇഷ്ടവരം ആവശ്യപ്പെടാന്‍ പറഞ്ഞു.
മനുഷ്യരില്‍ നിന്നല്ലാതെ മറ്റൊന്നില്‍ നിന്നും തനിക്കു മരണമുണ്ടാകരുത് എന്നായിരുന്നു രാവണന്റെ ആവശ്യം.
കുംഭകര്ണന് നിദ്രാവത്വം അഥവാ ഉറക്കവും, വിഭീഷണന് വിഷ്ണുഭക്തിയും വരമായി സ്വീകരിച്ചു.
തിരികെ വന്ന രാവണന് ലങ്ക പിടിച്ചടക്കി. കുബേരനെ അവിടുന്ന് ഓടിച്ചുവിട്ടു. കുബേരന്റെ പുഷ്പക വിമാനം രാവണന് കൈവശപ്പെടുത്തി.
ഈ പുഷ്പക വിമാനത്തിലാണ് രാവണന് സീതയെ പിന്നീടു തട്ടിക്കൊണ്ടുപോയത്.