Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 7:03 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Independence Day, August 15, Special Story

അ​​മ്മ​​യു​​ടെ ഇ​​ഞ്ചി​​പ​​ക്ഷ​​വും ഭാ​​ര്യ​​യു​​ടെ കൊ​​ഞ്ചു​​പ​​ക്ഷ​​വും

Published:15 August 2022

ഗാ​​ന്ധി​​ശി​​ഷ്യ​​യും ഖ​​ദ​​ർ​ധാ​​രി​​ണി​​യു​​മാ​​യ അ​​മ്മ​​യും ദേ​​ശീ​​യ​​വാ​​ദി​​യാ​​യ ഭാ​​ര്യ​​യും താ​​മ​​സി​​ക്കു​​ന്ന ഗൃ​​ഹ​​ത്തി​​ൽ ഇ​​ത​​ല്ല, ഇ​​തി​​ല​​പ്പു​​റ​​വും സം​​ഭ​​വി​​ക്കും! ഇ​​വ​​രൊ​​ക്കെ ദി​​വ​​സ​​വും പ​​ത്രം വാ​​യി​​ക്കു​​ന്ന​​തി​​ന്‍റെ കു​​ഴ​​പ്പ​​മാ​​ണി​​ത്. 

"ആ​​രും ഇ​​തു​​വ​​രെ ഒ​​രു കൊ​​ടി കൊ​​ണ്ടു​​വ​​ന്നു ത​​ന്നി​​ല്ല​​ല്ലോ! നീ ​​ആ​​രോ​​ടെ​​ങ്കി​​ലും ഒ​​ന്നു ചോ​​ദി​​ക്ക​​ണം! അ​​ല്ലെ​​ങ്കി​​ൽ എ​​വി​​ടെ നി​​ന്നെ​​ങ്കി​​ലും വാ​​ങ്ങി​​ച്ചു ത​​ര​​ണം!'- രാ​​വി​​ലെ ഉ​​മ്മ​​റ​​ത്തി​​രു​​ന്നു പ​​ത്രം വാ​​യി​​ക്കു​​ക​​യാ​​യി​​രു​​ന്ന അ​​മ്മ പ​​റ​​ഞ്ഞു.
തെ​​ല്ലു​നേ​​രം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഭാ​​ര്യ​​യും ഇ​​തേ​​കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​ടി​​യ​​ന് ആ​​ദ്യം എ​​ന്താ​​ണു സം​​ഭ​​വ​​മെ​​ന്നു മ​​ന​​സി​​ലാ​​യി​​ല്ല. ഏ​​തു കൊ​​ടി​​യു​​ടെ കാ​​ര്യ​​മാ​​ണ് അ​​മ്മ​​യും ഭാ​​ര്യ​​യും പ​​റ​​യു​​ന്ന​​ത്?! 
വീ​ണ്ടും തെ​​ല്ലു​നേ​​രം ആ​​ലോ​​ചി​​ച്ച​​പ്പോ​​ൾ സം​​ഗ​​തി പി​​ടി​​കി​​ട്ടി. വീ​​ടു​​ക​​ളി​​ല്‍ ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ര്‍ത്തു​​ന്ന​​തി​​നു​​ള്ള "ഹ​​ര്‍ ഘ​​ര്‍ തി​​രം​​ഗ' ക്യാം​​പെ​​യ്‌​​നെ​​ക്കു​​റി​​ച്ചാ​​ണ് മാ​​താ​​വും പ്രി​​യ പ​​ത്നി​​യും സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്! 
ഗാ​​ന്ധി​​ശി​​ഷ്യ​​യും ഖ​​ദ​​ർ​ധാ​​രി​​ണി​​യു​​മാ​​യ അ​​മ്മ​​യും ദേ​​ശീ​​യ​​വാ​​ദി​​യാ​​യ ഭാ​​ര്യ​​യും താ​​മ​​സി​​ക്കു​​ന്ന ഗൃ​​ഹ​​ത്തി​​ൽ ഇ​​ത​​ല്ല, ഇ​​തി​​ല​​പ്പു​​റ​​വും സം​​ഭ​​വി​​ക്കും! ഇ​​വ​​രൊ​​ക്കെ ദി​​വ​​സ​​വും പ​​ത്രം വാ​​യി​​ക്കു​​ന്ന​​തി​​ന്‍റെ കു​​ഴ​​പ്പ​​മാ​​ണി​​ത്. 
പ​​ല വീ​​ടു​​ക​​ളി​​ലും സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​താ​​ക​​ക​​ൾ കൊ​​ണ്ടു​​ക്കൊ​​ടു​​ത്തെ​​ന്നും പ​​ക്ഷെ, ന​​മു​​ക്കു കി​​ട്ടി​​യി​​ല്ലെ​​ന്നു​​മാ​​ണ് അ​​മ്മ പ​​റ​​യു​​ന്ന​​ത്. എ​​ന്തു ചെ​​യ്യും? ഒ​​ടു​​വി​​ൽ, എ​​വി​​ടെ​നി​​ന്നോ ഒ​​രു നാ​​ഷ​​ണ​​ൽ ഫ്ലാ​​ഗ് ഭാ​​ര്യ സം​​ഘ​​ടി​​പ്പി​​ച്ചെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണു ഗൃ​​ഹ​​ത്തി​​ൽ ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും തി​​രി​​ച്ചെ​​ത്തി​​യ​​ത്.
"എ​​ല്ലാം കൊ​​ള്ളാം! ഫ്ലാ​​ഗ് കോ​​ഡ് അ​​നു​​സ​​രി​​ച്ച് മ​​ര്യാ​​ദ​​യോ​​ടെ കൊ​​ടി ഉ​​യ​​ർ​​ത്തി​​ക്കൊ​​ള്ള​​ണം! ശ്ര​​ദ്ധി​​ച്ചി​​ല്ലെ​​ങ്കി​​ൽ കാ​​ര്യം പൊ​​ല്ലാ​​പ്പാ​​കും!'- അ​​ടി​​യ​​ൻ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.
ഇ​​തു കേ​​ട്ട് മാ​​താ​​വ് കോ​​പി​​ച്ചു: "നീ ​​അ​​തൊ​​ന്നും പ​​റ​​യേ​​ണ്ട! ഈ ​​കൊ​​ടി​​വെ​​ച്ച കാ​​റു​​ക​​ളി​​ലെ കൊ​​ടി​​ക​​ളൊ​​ക്കെ നേ​​രെ​​യാ​​ണോ പാ​​റി​​ക്ക​​ളി​​ക്കു​​ന്ന​​ത്? ആ​​ർ​​ക്ക​​റി​​യാം? കൊ​​ടി ത​​ല​​തി​​രി​​ഞ്ഞു പോ​​യ​​താ​​ണെ​​ങ്കി​​ലും ന​​ല്ല​​തു​​പോ​​ലെ പാ​​റി​​യാ​​ൽ മ​​തി എ​​ന്നാ​​ണ​​ല്ലോ കാ​​ല​​വി​​ശേ​​ഷം!'

എ​​ന്താ​​യാ​​ലും ര​​ണ്ടു സ്ത്രീ​​ക​​ളും ചേ​​ർ​​ന്ന് വ​​ന്ദേ​​മാ​​ത​​രം പാ​​ടി പ​​താ​​ക​​യു​​യ​​ർ​​ത്ത​​ൽ ക​​ർ​​മം ഭം​​ഗി​​യാ​​യി നി​​ർ​​വ​​ഹി​​ച്ചു. അ​​തോ​​ടെ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വെ​​ള്ളി​​ടി പൊ​​ട്ടി. അ​​മ്മ​​യു​​ടെ​​യും ഭാ​​ര്യ​​യു​​ടെ​​യും പേ​​രി​​ൽ അ​​നു​​മോ​​ദ​​ന​​ങ്ങ​​ളും അ​​നു​​താ​​പ​​ങ്ങ​​ളും അ​​ട്ട​​ഹാ​​സ​​ങ്ങ​​ളും നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞു. ദേ​​ശീ​​യ പ​​താ​​ക പൊ​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ലും ഇ​​ഞ്ചി​പ​​ക്ഷ​​വും കൊ​​ഞ്ചു​പ​​ക്ഷ​​വു​​മു​​ണ്ടെ​​ന്ന് അ​​പ്പോ​​ഴാ​​ണ് അ​​വ​​ർ​​ക്ക് മ​​ന​​സി​​ലാ​​യ​​ത്. 
"അ​​മ്മ​​യെ ത​​ല്ലി​​യാ​​ലും ര​​ണ്ടു പ​​ക്ഷ​​മു​​ള്ള നാ​​ടാ​​ണി​​ത്. ഏ​​തെ​​ങ്കി​​ലും ഒ​​രു പ​​ക്ഷ​​ത്തു നി​​ന്നോ​​ളൂ. അ​​താ​​ണ് നി​​ങ്ങ​​ൾ​​ക്കു ന​​ല്ല​​ത് '- അ​​ടി​​യ​​ൻ ഇ​​പ്ര​​കാ​​രം പ​​റ​​ഞ്ഞ് മ​​റ്റൊ​​രു പ​​ക്ഷം സൃ​​ഷ്ടി​​ക്കാ​​ൻ തു​​നി​​ഞ്ഞു.
അ​​മ്മ​​യും ഭാ​​ര്യ​​യും ത​​മ്മി​​ൽ കു​​റ​​ച്ചു​​നേ​​രം കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ത്തി. ഒ​​ടു​​വി​​ൽ, അ​​മ്മ ഇ​​ഞ്ചി​​പ​​ക്ഷ​​ത്തു ചേ​​രാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ഭാ​​ര്യ കൊ​​ഞ്ചു​പ​​ക്ഷ​​ത്തു നി​​ല​​യു​​റ​​പ്പി​​ച്ചു. അ​​ടി​​യ​​ൻ നെ​​ഞ്ചി​​ടി​​പ്പോ​​ടെ ചെ​​കു​​ത്താ​​നും ക​​ട​​ലി​​നു​​മി​​ട​​യി​​ലും!
ശേ​​ഷം ചി​​ന്ത്യം! 
ഹ​​ര​​ഹ​​രോ! ഹ​​ര!

ച​​ര​​ടു​​വ​​ലി അ​​റി​​ഞ്ഞി​​രി​​ക്ക​​ണം!

കൊ​​ടി പൊ​​ക്കു​​ക എ​​ന്ന​​ത് അ​​ത്ര നി​​സാ​​ര കാ​​ര്യ​​മ​​ല്ല. ഒ​​രു ച​​ര​​ടു പി​​ടി​​ച്ചു​വ​​ലി​​ച്ചാ​​ൽ മാ​​ത്രം പോ​​രാ, ന​​ല്ല​​തു​​പോ​​ലെ ച​​ര​​ടു​​വ​​ലി അ​​റി​​ഞ്ഞി​​രി​​ക്ക​​ണം. എ​​ല്ലാ​​വ​​ർ​​ക്കും അ​​ങ്ങ​​നെ സാ​​ധി​​ച്ചെ​​ന്നു വ​​രി​​ല്ല. ന​​മ്മ​​ൾ പൊ​​ക്കി​​യ കൊ​​ടി ത​​ല​​തി​​രി​​ഞ്ഞു പോ​​യാ​​ൽ എ​​ന്തു ചെ​​യ്യും? ത​​ല​​യും വാ​​ലും തി​​രി​​ച്ച​​റി​​യാ​​ൻ വ​​യ്യാ​​തെ പോ​​യാ​​ൽ എ​​ന്തു ചെ​​യ്യും? വാ​​ല​​ല്ലാ​​ത്ത​​തെ​​ല്ലാം അ​​ളേ​​ലാ​​യി എ​​ന്നു മാ​​ത്രം അ​​റി​​യു​​ന്ന​​വ​​ര​​ല്ലേ, ന​​മ്മ​​ൾ? 

ഒ​​രു കൊ​​ടി പൊ​​ക്കാ​​ൻ ഇ​​ത്ര​​യും പ്ര​​യാ​​സ​​മാ​​ണെ​​ങ്കി​​ൽ പ​​ണ്ടു സ്വാ​​ത​​ന്ത്ര്യം മേ​​ടി​​ച്ചു ത​​ന്ന കാ​​ര​​ണ​​വ​​ന്മാ​​ർ പ​​താ​​ക​​യു​​യ​​ർ​​ത്താ​​ൻ എ​​ത്ര​​മാ​​ത്രം യാ​​ത​​ന അ​​നു​​ഭ​​വി​​ച്ചു കാ​​ണും! അ​​വ​​ർ​​ക്ക് പെ​​ൻ​​ഷ​​നും താ​​മ്ര​​പ​​ത്ര​​വും കൊ​​ടു​​ക്കു​​ക ത​​ന്നെ വേ​​ണം!
തൃ​​ശൂ​​രി​​ൽ കു​​റ​​ച്ചു നാ​​ൾ മു​​മ്പ് ഒ​​രു അ​​മ്മൂ​​മ്മ വി​​ജ​​യ​​ക​​ര​​മാ​​യി പ​​താ​​ക​​യു​​യ​​ർ​​ത്തി​​യ കാ​​ര്യം ഓ​​ർ​​മ​​യി​​ല്ലേ? ആ ​​അ​​മ്മൂ​​മ്മ​​യെ സ​​മ്മ​​തി​​ക്ക​​ണം! സ്വ​​ന്തം കു​​ടി​​ലി​​ന്‍റെ ചാ​​ണ​​കം മെ​​ഴു​​കി​​യ മു​​റ്റ​​ത്ത് പു​​ഷ്പം പോ​​ലെ​​യ​​ല്ലേ, അ​​വ​​ർ ധ്വ​​ജാ​​രോ​​ഹ​​ണം ന​​ട​​ത്തി​​യ​​ത്?

ഒ​​രു ച​​ര​​ടി​​ലെ പൂ​​ക്ക​​ൾ

ഇ​​ന്നാ​​ട്ടി​​ൽ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ​​തി​​നാ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം ഭാ​​ഷ​​ക​​ളും ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം ജാ​​തി​​ക​​ളും ആ​​റോ​​ളം മ​​ത​​ങ്ങ​​ളും ആ​​ചാ​​ര​​ങ്ങ​​ളു​​മു​​ണ്ടെ​​ന്നാ​​ണ് ചി​​ത്ര​​ഗു​​പ്ത​​ന്‍റെ ക​​ണ​​ക്ക്. ഈ ​​വൈ​​രു​​ധ്യ​​ങ്ങ​​ളെ​​ല്ലാം ഒ​​രു​​മി​​ച്ചു ചേ​​ർ​​ത്ത് "ഏ​​ക സൂ​​തേ സ​​ക​​ലം' - ഒ​​രു ച​​ര​​ടി​​ൽ ഇ​​ണ​​ക്കി​​ച്ചേ​​ർ​​ത്ത പു​​ഷ്പ​​ങ്ങ​​ൾ - എ​​ന്ന ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ ഒ​​രു രാ​​ജ്യ​​മെ​​ന്ന ബോ​​ധം കൈ​​വ​​രു​​ത്തു​​ന്ന​​തി​​ന് ദേ​​ശീ​​യ പ​​താ​​ക വേ​​ണം.

ന​​മ്മു​​ടെ നാ​​ട്ടി​​ൽ​​ത്ത​​ന്നെ എ​​ത്ര​​യെ​​ത്ര പ്രാ​​ദേ​​ശി​​ക ദേ​​ശീ​​യ​​ത​​ക​​ളു​​ടെ കൊ​​ടി​​ക്കൂ​​റ​​ക​​ൾ പാ​​റി​​ക്ക​​ളി​​ച്ചു! എ​​ത്ര​​യെ​​ത്ര വി​​ജ​​യ വൈ​​ജ​​യ​​ന്തി​​ക​​ൾ വി​​ട​​ർ​​ന്നു വി​​ല​​സി! അ​​ങ്ങ​​നെ അ​​നേ​​കം കൊ​​ടി​​ക​​ളും ദേ​​ശീ​​യ ഗാ​​ന​​ങ്ങ​​ളും കാ​​ണാ​​നും കേ​​ൾ​​ക്കാ​​നും ഭാ​​ഗ്യം കി​​ട്ടി​​യി​​രു​​ന്ന​​വ​​രാ​​യി​​രു​​ന്നു പ​​ഴ​​യ ത​​ല​​മു​​റ​​ക്കാ​​ർ.

രാ​​ജ്ഞി​​യു​​ടെ ബ്രി​​ട്ടി​​ഷ് പ​​താ​​ക 

തി​​രു​​വി​​താം​​കൂ​​ർ മ​​ഹാ​​രാ​​ജാ​​വാ​​യി​​രു​​ന്ന ആ​​യി​​ലും തി​​രു​​ന്നാ​​ളി​​ന്‍റെ കാ​​ല​​ത്ത് ബ്രി​​ട്ടി​​ഷ് രാ​​ജ്ഞി ഒ​​രു ബ്രി​​ട്ടി​​ഷ് പ​​താ​​ക അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​യ​​ച്ചു കൊ​​ടു​​ക്കു​​ക​​യു​​ണ്ടാ​​യി. അ​​തോ​​ടെ തി​​രു​​വി​​താം​​കൂ​​റി​​ന്‍റെ കൊ​​ടി​​ക്കൊ​​പ്പം ബ്രി​​ട്ടി​​ഷ് പ​​താ​​ക പ​​റ​​ത്തേ​​ണ്ട ചു​​മ​​ത​​ല​​കൂ​​ടി നാ​​ട്ടു​​കാ​​രു​​ടെ ത​​ല​​യി​​ൽ വ​​ന്നു വീ​​ണു. ഇ​​തി​​നും മു​​മ്പ് ടി​​പ്പു സു​​ൽ​​ത്താ​​ൻ വ​​ന്ന് തൃ​​ശൂ​​രി​​ൽ മൈ​​സൂ​​ർ പ​​താ​​ക സ്ഥാ​​പി​​ച്ചി​​രു​​ന്നു. പ​​ട​​യോ​​ട്ടം മ​​തി​​യാ​​ക്കി അ​​ദ്ദേ​​ഹം തി​​രി​​ച്ചു പോ​​യി​​ട്ടും ആ ​​കൊ​​ടി അ​​വി​​ടെ​​ത്ത​​ന്നെ പാ​​റി​​ക്ക​​ളി​​ച്ചു പോ​​ലും!. 

ഒ​​രൊ​​റ്റ പ​​താ​​ക എ​​ന്ന ആ​​ശ​​യം നാ​​ട്ടി​​ൽ പ്ര​​ച​​രി​​ച്ച​​ത് എ​​ന്നാ​​ണ്? 1930 ജ​​നു​​വ​​രി 26ന് ​​കോ​​ൺ​​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പൂ​​ർ​​ണ സ്വാ​​ത​​ന്ത്ര്യ​ദി​​ന​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച് കേ​​ര​​ള​​ത്തി​​ലെ ഗ്രാ​​മാ​​ന്ത​​ര​​ങ്ങ​​ളി​​ൽ​​പ്പോ​​ലും പ​​താ​​ക ഉ​​യ​​ർ​​ത്തു​​ക​​യു​​ണ്ടാ​​യി. അ​​ക്കാ​​ല​​ത്താ​​യി​​രു​​ന്നി​​രി​​ക്ക​​ണം ല​​ക്ഷ​​ണ​​മൊ​​ത്ത ഒ​​രു ത്രി​​വ​​ർ​​ണ പ​​താ​​ക സാ​​ധാ​​ര​​ണ​​ക്കാ​​ർ നേ​​രി​​ട്ടു ക​​ണ്ട​​ത്. . അ​​ന്നു പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​ടി​​യ​​ത് മ​ഹാ​​ക​​വി വ​​ള്ള​​ത്തോ​​ളി​​ന്‍റെ 

"പേ​​രാ, പോ​​രാ, നാ​​ളി​​ൽ നാ​​ളി​​ൽ 
ദൂ​​ര​​ദൂ​​ര​​മു​​യ​​ര​​ട്ടെ ഭാ​​ര​​ത​​ക്ഷ്മാ
​ദേ​​വി​​യു​​ടെ തൃ​​പ്പ​​താ​​ക​​ക​​ൾ''
എ​​ന്ന ക​​വി​​ത​​യാ​​യി​​രു​​ന്നു.

പ​​താ​​ക​​യു​​ടെ നാ​​നാ​​ർ​​ഥ​​ങ്ങ​​ൾ

"ഇ​​ന്ത്യാ, നി​​ന്‍റെ വ​​യ​​റ്റി​​ല്‍ പി​​റ​​ന്ന​​തി​​ന്‍റെ നാ​​ണം മ​​റ​​യ്ക്കാ​​ന്‍ ഒ​​രു ദേ​​ശീ​​യ പ​​താ​​ക പോ​​ലു​​മി​​ല്ലാ​​തെ ഞാ​​ന്‍ ചൂ​​ളി​​യു​​റ​​ഞ്ഞു​​പോ​​കു​​ന്നു''​ എ​​ന്നെ​​ഴു​​തി​​യ ക​​വി​​ക്ക് ല​​ക്ഷ​​ങ്ങ​​ൾ ശ​​മ്പ​​ള​​വും ഉ​​ന്ന​​ത പ​​ദ​​വി​​ക​​ളും കാ​​റും ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ഒ​​രു ദേ​​ശീ​​യ ത​​മാ​​ശ. വി​​ശ​​പ്പി​​ന്‍റെ വി​​ല ന​​ന്നാ​​യി അ​​റി​​യു​​ന്ന ആ​​ളാ​​ണ​​ല്ലോ അ​​ദ്ദേ​​ഹം! വി​​ശ​​പ്പു മാ​​റ്റാ​​നു​​ള്ള വ​​ഴി​​യും വെ​​ളി​​ച്ച​​വു​​മാ​​ണ് പ​​താ​​ക എ​​ന്ന് മൂ​​പ്പ​​ർ പ​​റ​​ഞ്ഞു​കൊ​​ടു​​ത്തി​​ല്ല.

പ​​താ​​ക​​യോ​​ടു​​ള്ള മ​​ല​​യാ​​ളി​​യു​​ടെ മ​​നോ​​ഭാ​​വം സ​​ങ്കീ​​ർ​​ണ​​മാ​​ണ്. ന​​മു​​ക്ക് അ​​തൊ​​രു ആ​​യു​​ധ​​വും താ​​ൻ​​പോ​​രി​​മ​​യു​​ടെ അ​​ട​​യാ​​ള​​വു​​മാ​​ണ്. പ​​താ​​ക​​യു​​ടേ​​തെ​​ന്ന​​ല്ല, ആ​​രു​​ടെ മു​​മ്പി​​ൽ ത​​ല​​കു​​നി​​ക്കാ​​നും ന​​മ്മ​​ളെ കി​​ട്ടി​​ല്ല. ത​​ല ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ചു മു​​ദ്രാ​​വാ​​ക്യം വി​​ളി​​ക്കു​​മ്പോ​​ൾ ത​​ണ​​ലാ​​കു​​ക എ​​ന്ന ഡ്യൂ​​ട്ടി​​യാ​​ണ് പ​​താ​​ക​​യ്ക്കു​​ള്ള​​ത്.

ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്ത​​ണ​​മെ​​ന്നു പ​​റ​​യു​​മ്പോ​​ഴു​​ണ്ടാ​​കു​​ന്ന ചി​​ല സോ​​ഷ്യ​​ൻ മീ​​ഡി​​യ ക​​മ​​ന്‍റു​​ക​​ൾ വാ​​യി​​ക്കു​​മ്പോ​​ൾ മാ​​ത്ര​​മാ​​ണ് ന​​മു​​ക്ക് വി​​ശ​​പ്പും ദാ​​ഹ​​വും ആ​​ധി​​യും പ​​രി​​ഭ്ര​​മ​​വും തോ​​ന്നു​​ക. ഒ​​ന്നും നേ​​രേ​ചൊ​​വ്വേ കാ​​ണ​​രു​​ത് എ​​ന്ന​​താ​​ണ് ന​​മ്മു​​ടെ വാ​​ശി! ക്ഷീ​​ര​​മു​​ള്ള അ​​കി​​ടി​​ലും ചോ​​ര​​യ്ക്കു ത​​ന്നെ​​യാ​​ണ് സ്വാ​​ദ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top