Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
September 2022 - 9:06 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

pathanamthitta, POCSO case, crime news

പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നു; പശ്ചിമ ബംഗാൾ സ്വദേശി ഓമല്ലൂരിൽ അറസ്റ്റിൽ

Published:16 August 2022

തുടർന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഏൽപ്പിക്കുകയും,  പിന്നീട് ഷെൽട്ടർ ഹോമിൽ മാറ്റുകയും ചെയ്തു. 

പത്തനംതിട്ട : ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബിമൽ നാഗ് ബെൻഷി (24) എന്നയാളാണ് പത്തനംതിട്ട പൊലീസിന്‍റെ പിടിയിലായത്. 17 വയസ്സുള്ള പെൺകുട്ടിയെ പശ്ചിമ ബംഗാളിൽ നിന്നും തട്ടിക്കൊണ്ടു പോയതിലേക്ക് റായ്ഗഞ്ച് പൊലീസിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു  കേസെടുത്തത്. 

യുവാവിന്‍റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കായംകുളത്തുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഏൽപ്പിക്കുകയും,  പിന്നീട് ഷെൽട്ടർ ഹോമിൽ മാറ്റുകയും ചെയ്തു. 

പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഇയാളുടെ താമസസ്ഥലത്തെ കുടുസ്സുമുറിയിൽ അടച്ചിട്ടു. 5 ദിവസം മുമ്പാണ് പ്രതി സ്ഥാപനത്തിൽ ജോലിക്ക് കയറിയത്ത് . ലൈംഗിക അതിക്രമത്തിന് ഇരയായതായി മനസിലാക്കിയ പത്തനംതിട്ട പൊലീസ്  പോക്സോ  നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തതും തുടർ നടപടികൾ കൈകൊണ്ടതും. പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാനുള്ള നടപടി പൊലീസ് സ്വീകരിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top