Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 11:40 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

pathanamthitta, crime news

ഓട്ടോ ഡ്രൈവർ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published:23 September 2022

എന്നാൽ ഇന്ന് രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ തിരഞ്ഞത്.  ഉടനെ തന്നെ പത്തനംതിട്ട പോലീസിൽ അറിയിക്കുകയും ചെയ്തു.

പത്തനംതിട്ട : ഇലന്തൂർ കിഴക്ക് നാഗവര തടത്തിൽ ജോർജ്ജ് ജോൺസൺ ( സന്തോഷ്‌ -49 ) ന്റെ  മൃതദേഹമാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവർ ആയ സന്തോഷ്‌ വിവാഹ മോചനം നേടി തനിച്ചാണ് താമസിക്കുന്നത്. രണ്ടുദിവസമായി ഇദ്ദേഹം ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നില്ല, അയൽക്കാരും സന്തോഷിനെ കണ്ടിരുന്നില്ല , ദൂരയാത്രയിൽ ആയിരിക്കും എന്നാണ് അയൽക്കാർ കരുതിയിരുന്നത്. 

എന്നാൽ ഇന്ന് രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ തിരഞ്ഞത്.  ഉടനെ തന്നെ പത്തനംതിട്ട പോലീസിൽ അറിയിക്കുകയും ചെയ്തു. പിന്നീട് പോലീസ് സംഘത്തിന്റെ അന്വേഷണത്തിൽ ആണ് വീട്ടിൽ നിന്നും രണ്ടു ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് മരിച്ച സന്തോഷിനെ രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ മരണകാരണം പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top