പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ

2020ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതാണ്.
Published on

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തേവന്നൂർ ഭാഗത്ത് കണ്ണൻകര മഠത്തിൽ ശങ്കരനാരായണൻ നമ്പൂതിരിയെയാണ്(40) കോട്ടയം ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2020ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതാണ്. പിന്നീട് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ കറുകച്ചാലിൽ നിന്നും പിടികൂടുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ഷിജി, സി.പി.ഓ മാരായ പ്രവിനോ, ആർ. പ്രശാന്ത് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി

logo
Metro Vaartha
www.metrovaartha.com