Published:07 December 2022
മുംബൈ: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം രൂക്ഷമായ തോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതിപക്ഷ നിരയിലെ നേതാക്കളെയും നേരിൽ കണ്ട് ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ശരദ് പവാർ ഇന്നലെ പറഞ്ഞു.
അടുത്ത 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, സ്ഥിതിഗതികൾക്ക് കർണാടക സർക്കാരായിരിക്കും ഉത്തരവാദി എന്നും അദ്ദേഹം കൂട്ടിച്ചേർത്ത. കർണാടക മുഖ്യമന്ത്രി മറാത്തി സംസാരിക്കുന്ന ആളുകൾക്കെതിരായ നടത്തുന്ന അനീതി അടുത്ത 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം. ജനങ്ങളുടെ മനോവീര്യം വർധിപ്പിക്കാനും ആത്മവിശ്വാസം കൂടാനും അവരെ പിന്തുണയ്ക്കാനും എനിക്കും ബെൽഗാമിലേക്ക് പോകേണ്ടിവരുമെനും പവാർ പറഞ്ഞു.