Published:07 December 2022
ഡോംബിവിലി: ഡിസംബര്‍ 11 ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് കേരളീയ സമാജം ഡോംബിവിലി യുടെ ആഭിമുഖ്യത്തിൽ "കഥയരങ് 'എന്ന സാഹിത്യ സായാഹ്നം' നടക്കുന്നു. തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും, രണ്ടാമത്തെ ഞായറാഴ്ച്ച സാഹിത്യ സംബന്ധമായ വിവിധ പരിപാടികള്‍ 'സാഹിത്യ സായാഹ്ന'ത്തിലൂടെ അവതരിപ്പിക്കപ്പെടും.
ഡിസംബര്‍ 11 ന് ബാജിപ്രഭു ചൗക്കിലുള്ള സമാജം ഹാളില്‍, വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന 'കഥയരങ്ങി'ല്‍ മുംബൈയിലെ എഴുത്തുകാര്‍ അവര്‍ രചിച്ച കഥകള്‍ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സുരേഷ്ബാബു കെ. കെ. (+91 93220 70992); ഇ. ഹരീന്ദ്രനാഥ് (+91 98209 27998)