Published:07 December 2022
ശബരിമല : സന്നിധാനത്തെ ഹോട്ടലില്‍ നിന്നും റവന്യൂ സ്ക്വാഡ് പഴകിയ അച്ചാറും ഭക്ഷണസാധനങ്ങളും പിടികൂടി നശിപ്പിച്ചു. രണ്ട് ജാറുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോയോളം വരുന്ന പഴകിയ അച്ചാറും ഭക്ഷണസാധനങ്ങളുമാണ് റവന്യൂ സ്ക്വാഡ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ശ്രീകുമാര്‍, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. ഗോപകുമാര്‍, സ്ക്വാഡ് ലീഡര്‍ വി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും സന്നിധാനത്തെ ഭക്ഷണശാലകളില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് പറഞ്ഞു