
കണ്ണൂർ: ഓടുന്ന കാറിന് മുകളിലേക്ക് ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞു വീണു. കണ്ണൂർ കേർപ്പറേഷന്‍ മേയറുടെ പേഴ്സൺ സ്റ്റാഫ് അംഗമായ അബ്ദുള്ളയുംകുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.
പയ്യാമ്പലം റെഡ്ക്രോസ് റോഡിലാണ് സംഭവം. കെഎസ്ആർടിസി ബസിന് പിന്നാലെ വന്ന കാറിന്‍റെ ബോണറ്റിലേക്കാണ് പോസ്റ്റ് മറിഞ്ഞു വീണത്. ബസിൽ കമ്പി കുരുങ്ങിയത് കാരണമാകാം പോസ്റ്റ് മറിഞ്ഞത് എന്ന് സംശയിക്കുന്നു.