തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് 7 പേർ മരിച്ചു; 14 പേർക്ക് പരുക്ക്

തമിഴ്നാട് സർക്കാർ ബസാണ് കാറുമായി കൂട്ടിയിടിച്ചത്
തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് 7 പേർ മരിച്ചു; 14 പേർക്ക് പരുക്ക്

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടിൽ നിന്നുള്ളയാളാണ്.

തിരുവണ്ണാമല ജില്ലയിലെ സംഗം-കൃഷ്ണഗിരി ഹൈവേയിലാണ് അപകടമുണ്ടായത്. പുതുച്ചേരിയിൽ നിന്ന് ഹൊസൂരിലെ പശ ഫാക്‌ടറിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സർക്കാർ ബസാണ് കാറുമായി കൂട്ടിയിടിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com