വോട്ടിങ് 60 ശതമാനം പിന്നിട്ടു

പോളിങ് ഇത്തവണ 80 ശതമാനം കടക്കുമെന്ന് സൂചനകൾ
voting has crossed 60 percent.

വോട്ടിങ് 60 ശതമാനം പിന്നിട്ടു

symbolic image

Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മൂന്നു മണി കഴിഞ്ഞപ്പോൾ മികച്ച പോളിങ് രേഖപ്പെടുത്തി. ഉച്ച കഴിഞ്ഞ് മൂന്നുമണി വരെയുള്ള കണക്ക് പ്രകാരം പോളിങ് 62.71 ശതമാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചയോടെ 40 ശതമാനം കടന്ന പോളിങ് എസ്ഐആറിനെ തുടർന്ന് ഇത്തവണ 80 ശതമാനം കടക്കുമെന്നാണ് പ്രവചനങ്ങൾ. ഇതിനോടകം 66 ശതമാനം ജനങ്ങൾ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി.

തെക്കൻ ജില്ലകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 62 ശതമാനമാണ് പോളിങ് ഇതുവരെ രേഖപ്പെടുത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

രാവിലെ മുതൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടമാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാർഥികളുമെല്ലാം തന്നെ രാവിലെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com