പിണറായിക്ക് ബൈ.. ബൈ... പറഞ്ഞ് കെ.സി.

എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അതിനാൽ "ബൈ.. ബൈ.. പിണറായി'- വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
kc venugopal against pinarayi vijayan
KC Venugopal | Pinarayi Vijayan

file photo

Updated on

തിരുവനന്തപുരം: പോളിങ് ബൂത്തിലേക്ക് പോകുന്ന ഓരോ മലയാളിയോടും പത്തു കാര്യങ്ങള്‍ ഓര്‍മിപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയന് "ബൈ.. ബൈ...' പറയുകയാണെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഈ തെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്‍റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്‍റെ കേളികൊട്ടുമാണെന്ന് വിലയിരുത്തിയ വേണുഗോപാൽ പത്തു വര്‍ഷത്തെ കിരാതഭരണത്തിൽ നിന്ന് നാടിന് മോചനമേകാൻ വലതു മുന്നണി വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു.

ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അതിനാൽ "ബൈ.. ബൈ.. പിണറായി'- വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

പിണറായി ഭരണത്തിന്‍റെ "ആ 10' കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്നgകൊടുക്കില്ലെന്നും വ്യക്തമാക്കിയ വേണുഗോപാൽ അതിനുള്ള 10 കാരണങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട്. പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരമാക്കും, യുവതീപ്രവേശനം നടപ്പാക്കും, സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കും, സാമ്പത്തികരംഗം കൂപ്പുകുത്തും, ആര്‍ഭാടങ്ങളുടെ ആറാട്ട് തുടരും, നാട് കടുത്ത വിലക്കയറ്റം നേരിടും, വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാര്‍ജ്, ചികിത്സാ നിരക്ക്, ബസ് കൂലി തുടങ്ങിയ എല്ലാ നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിക്കെതിരേ അര ഡസനിലധികം കേസുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അവയെല്ലാം ചവിട്ടിയൊതുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

സഹകരണ പ്രസ്ഥാനങ്ങളെ തുടര്‍ന്നും കൊള്ളയടിക്കും, വന്യജീവി ആക്രമണത്തിന് അറുതിയുണ്ടാകില്ല, സ്വന്തം പാര്‍ട്ടിക്കാര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുന്നതുവരെ സ്ത്രീ സുരക്ഷ (ലവ് യു ടു ദ മൂണ്‍), പാര്‍ട്ടിക്കാരാണെങ്കില്‍ ചായക്കപ്പ് എറിഞ്ഞുടയ്ക്കും... പിന്നെ ഇടതു സർക്കാർ പീഡകര്‍ക്ക് കവചമൊരുക്കുമെന്നും വേണുഗോപാല്‍ പരിഹസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com