Kerala local body election counting live updates

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് തരംഗം| Live Updates

തദ്ദേശ തെരഞ്ഞെടുപ്പ്; ഭരണവിരുദ്ധ വികാരത്തിൽ ഉലഞ്ഞ് എൽഡിഎഫ്| Live Updates

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു ന‌ടത്തിയ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു.

കോഴിക്കോടും എൽഡിഎഫിന് പ്രതിസന്ധി

എൽഡിഎഫ് മുന്നേറിയിരുന്ന ഏക കോർപ്പറേഷനായിരുന്ന കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടവുമായി യുഡിഎഫ്. 29 വാർഡുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 28 വാർഡുകളിൽ മുന്നേറി യുഡിഎഫ് പുറകേയുണ്ട്. 13 വാർഡുകളിൽ ബിജെപി മുന്നേറുന്നു

തിരുവനന്തപുരത്ത് എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് 

തിരുവനന്തപുരം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിലേക്ക് എൻഡിഎ. 45 വാർഡുകളിലാണ് എൻഡിഎ മുന്നേറുന്നത്. 22 വാർഡുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്.

തിരുവനന്തപുരം വിടാതെ എൻഡിഎ

34 വാർഡുകളിൽ മുന്നേറി തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ മുന്നേറ്റം. 19 സീറ്റുകളിൽ എൽഡിഎഫും 14 സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ സ്വതന്ത്രസ്ഥാനാർഥിയും മുന്നേറുന്നു.

പാലക്കാട് മുനിസിപ്പാലിറ്റി പിടിച്ച് യുഡിഎഫ്

പാലക്കാട് മുനിസിപ്പാലിറ്റി പിടിച്ച് യുഡിഎഫ്. 12 വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. എൻഡിഎ 11 സീറ്റുകളിലും എൽഡിഎഫ് എട്ടു സീറ്റുകളിലും വിജയിച്ചു

ബത്തേരി നഗരസഭ തിരിച്ചു പിടിച്ച് യുഡിഎഫ്

ബത്തേരി നഗരസഭയിൽ വിജയിച്ച് യുഡിഎഫ്

ശബരിനാഥൻ വിജയിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫിന്‍റെ മേയർ സ്ഥാനാർഥി കെ.എസ്. ശബരിനാഥൻ വിജയിച്ചു.

ആർ.ശ്രീലേഖ വിജയിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്ന മുൻ ഡിജിപി ആർ.ശ്രീലേഖ വിജയിച്ചു.

തകർത്തു മുന്നേറി യുഡിഎഫ്

382 ഗ്രാമപഞ്ചായത്തുകളിലും മുന്നേറി യുഡിഎഫ് മുന്നോട്ട്.

ജില്ലയിലും ബ്ലോക്കിലും മാത്രം എൽഡിഎഫ് ലീഡ്

70 ബ്ലോക്ക് പഞ്ചായത്തുകളിലും 8 ജില്ലാ പഞ്ചായത്തുകളിലും മുന്നേറ്റം തുടർന്ന് എൽഡിഎഫ്. അതേ സമയം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

ഇടതു കോട്ടകൾ തച്ചുടച്ച് യുഡിഎഫ്

സംസ്ഥാനത്ത് വൻ കുതിപ്പ് നടത്തി യുഡിഎഫ്. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് കടന്നു കയറി മുന്നേറുകയാണ്.

യുഡിഎഫ് തരംഗം

തദ്ദേശ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം നാല് കോർപ്പറേഷനുകളിലും യുഡിഎഫ് മുന്നേറുകയാണ്.

ട്വന്‍റി20ക്ക് ക്ഷീണം

കിഴക്കമ്പലത്തും കുന്നത്തുനാടും ട്വന്‍റി 20ക്ക് ക്ഷീണം.

യുഡിഎഫ് മുന്നേറ്റം

നാല് കോർപ്പറേഷനുകളിലും 47 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും മുന്നേറി യുഡിഎഫ്. നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. 360 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ 332പഞ്ചായത്തിൽ യുഡിഎഫ് മുന്നേറുന്നുണ്ട്.

തൊടുപുഴയിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം

തൊടുപുഴ നഗരസഭയിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം; 20 സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരത്ത് വീണ്ടും എൻഡിഎ

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ വീണ്ടും മുന്നിൽ

തൃശൂരിൽ യുഡിഎഫ് മുന്നേറ്റം

തൃശൂർ കോർപ്പറേഷനിൽ മുന്നേറി യുഡിഎഫ്

42 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് ലീഡ്

42 മുനിസിപ്പാലിറ്റികളിൽ മുന്നേറി യുഡിഎഫ്. 32 മുനിസിപ്പാലിറ്റികളിലാണ് എൽഡിഎഫ് മുന്നേറുന്നത്. 2 മുനിസിപ്പാലിറ്റികളിൽ എൻഡിഎ മുന്നേറുന്നു.

ജില്ലകളിൽ മിന്നിത്തിളങ്ങി യുഡിഎ‌ഫ്

പത്ത് ജില്ലാ പഞ്ചായത്തുകളിൽ മുന്നേറി യുഡിഎഫ്. വെറും രണ്ടു ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണിപ്പോൾ എൽഡിഎഫ് മുന്നേറുന്നത്. തുടക്കം മുതലേ യുഡിഎഫ് തന്നെയാണ് ജില്ലാ പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നത്. അതേ സമയം എൻഡിഎക്ക് ജില്ലാ പഞ്ചായത്തുകളിൽ ഒന്നിൽ പോലും മുന്നേറാൻ സാധിച്ചിട്ടില്ല.

ഗ്രാമങ്ങളിൽ 300 കടന്ന് എൽഡിഎഫ്

ഗ്രാമപഞ്ചായത്തുകളിൽ മുന്നൂറ് പഞ്ചായത്തുകളിലും മുന്നേറി എൽഡിഎഫ്. 261 പഞ്ചായത്തുകളുമായി യുഡിഎഫ് പുറകേയുണ്ട്. 28 പഞ്ചായത്തുകളിലാണ് എൻഡിഎ കുതിക്കുന്നത്.

കോർപ്പറേഷനുകളിൽ 3-3

കോർപ്പറേഷനുകളിൽ ഒപ്പത്തിനൊപ്പം മുന്നേറി യുഡിഎഫും എൽഡിഎഫും. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎക്കുണ്ടായിരുന്ന മുന്നേറ്റം തുടച്ചു മാറ്റിക്കൊണ്ടാണ് എൽഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൽഡിഎഫ് 17 വാർഡുകളിൽ മുന്നേറുമ്പോൾ തൊട്ടു പിന്നാലെ തന്നെ എൻഡിഎ ഉണ്ട്.

മുട്ടടയിൽ വൈഷ്ണ സുരേഷ് വിജയിച്ചു

മുട്ടടയിൽ അട്ടിമറി വിജയം സ്വന്തമാക്കി വൈഷ്ണ സുരേഷ്. ഇടതു കോട്ടയായ മുട്ടടയിലാണ് നിയമപ്പോരാട്ടത്തിലൂടെ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ വിജയിച്ചത്.

ഇടത്പക്ഷം കിതയ്ക്കുന്നു, യുഡിഎഫ് മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിൽ കിതച്ച് ഇടതുപക്ഷം. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തിലും മുന്നേറി യുഡിഎഫ്. നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഒരു കോർപ്പറേഷനിൽ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. എൻഡിഎ കോർപ്പറേഷനുകളിലൊന്നും മുന്നേറുന്നില്ല.

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം

കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറുന്നു

നഗരപ്രദേശങ്ങളിൽ യുഡിഎഫ് മുന്നേറ്റം

ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് ലീഡ് നിലനിർത്തുമ്പോൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് വാർഡുകളിൽ യുഡിഎഫ് ആധിപത്യം നേടുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ കുതിക്കുന്നു

തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു

എ.വി. ഗോപിനാഥ് തോറ്റു

പെരിങ്ങോട്ട് കുറിശ്ശിയിൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച എ.വി. ഗോപിനാഥ് തോറ്റു.

ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് കുതിപ്പ്

ഏഴ് ജില്ലാ പഞ്ചായത്തുകളിൽ മുന്നേറി യുഡിഎഫ്. നാല് ജില്ലകളിൽ എൽഡിഎഫും മുന്നേറുന്നു. എൻഡിഎ നിലവിൽ ഒരു ജില്ലയിലും മുന്നേറുന്നില്ല.

കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സാന്നിധ്യമുറപ്പിച്ച് എൻഡിഎ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യ സൂചനകൾ പുറത്തു വരുമ്പോൾ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കാലുറപ്പിച്ച് എൻഡിഎ. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിൽ മോശം പ്രകടനമാണെങ്കിലും 10 ഗ്രാമപഞ്ചായത്തുകളിൽ എൻഡിഎ മുന്നേറുന്നുണ്ട്. നിലവിൽ ഒരു കോർപ്പറേഷനിലും മൂന്നു മുനിസിപ്പാലിറ്റികളിലും എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്.

ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടത് ആധിപത്യം

നൂറ് പഞ്ചായത്തുകളിൽ ലീഡ് ചെയ്ത് ഗ്രാമപഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യം നേടി എൽഡിഎഫ്. 81 പഞ്ചായത്തുകളിൽ യുഡിഎഫും 7 പഞ്ചായത്തുകളിൽ എൻഡിഎയും മുന്നേറുന്നു. 31 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ 19 ബ്ലോക്കുകൾ മാത്രമാണ് യുഡിഎഫിന് അനുകൂലം.

ജില്ലാ പഞ്ചായത്തിലും ആദ്യ ഫലസൂചന ഇടതിനൊപ്പം

ആറ് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം, രണ്ട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് മുന്നേറുന്നു

എൻഡിഎ മുന്നേറ്റം

രണ്ട് കോർപ്പറേഷനുകളിൽ എൻഡിഎ മുന്നേറുന്നു. രണ്ട് കോർപ്പറേഷനുകളിൽ എൽഡിഎഫും മുന്നേറുന്നുണ്ട്. ഒരു കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറുന്നു

ബ്ലോക്ക് പഞ്ചായത്തിലും ഇടതുപക്ഷം

ആദ്യ സൂചനകൾ പുറത്തു വരുമ്പോൾ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫും 3 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫും മുന്നേറുന്നു. ഒരു ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥിയും ലീഡ് ചെയ്യുന്നു

ഗ്രാമങ്ങളിൽ എൽഡിഎഫ് കുതിക്കുന്നു

27 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 26 പഞ്ചായത്തുകളിൽ എൻഡിഎയും 23 പഞ്ചായത്തുകളിൽ യുഎഡിഎഫും മുന്നേറുന്നു

ഒപ്പത്തിനൊപ്പം 

ഓരോ കോർപ്പറേഷനുകളിൽ വീതം എൽഡിഎഫ്, യുഡിഎഫ് , എൻഡിഎ സ്ഥാനാർഥികൾ മുന്നേറുന്നു.

തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറുന്നു

പതിനാറ് മുനിസിപ്പാലിറ്റികളിലും രണ്ടി കോർപ്പറേഷനുകളിലും എൽഡിഎഫ് മുന്നേറുന്നു. 16 മുനിസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിൽ എൻഡിഎ മുന്നേറ്റം

ആദ്യഫലം അടൂരിൽ

എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. പതിനെട്ട് മിനിറ്റിൽ ആദ്യ ഫലം പുറത്തു വന്നു. അടൂർ ഒന്നാം വാർഡിൽ ബിജു സാമുവൽ വിജയിച്ചു.

ആദ്യസൂചനകൾ പുറത്ത്

ഏഴ്കോർപ്പറേഷനുകളിലും 2 മുനിസിപ്പാലിറ്റികളിലും എൽഡിഎഫ് മുന്നേറ്റം.

എട്ട് മണിക്ക് തുടക്കം

രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ.

14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ കലക്റ്ററേറ്റുകളിലായിരിക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലങ്ങളിലെ കേന്ദ്രത്തിലാണ്. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.

logo
Metro Vaartha
www.metrovaartha.com