

കൃഷ്ണപ്രഭ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാൻ തന്നെ ട്വന്‍റി 20 സമീപിച്ചിരുന്നതായി നടി കൃഷ്ണപ്രഭ. ''സ്ഥാനാർഥിയായി നിൽക്കുന്നയാൾക്ക് ബോധം വേണമല്ലോ, അതോണ്ട് പോയില്ല'' എന്നായിരുന്നു കൃഷ്ണപ്രഭ പ്രതികരിച്ചത്.
തന്‍റെ സുഹൃത്തുക്കൾ തന്നെയാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ കൃഷ്ണപ്രഭ, ആ നാടിന് വേണ്ടി ഊണും ഉറക്കവും ഒഴിച്ച് പ്രവർത്തിക്കുന്നവർ ഉണ്ടാകുമെന്നും അവർ നിന്നാൽ മാത്രമേ ജനങ്ങൾക്ക് ഉപകാരമുണ്ടാകുകയുള്ളൂയെന്നും കൂട്ടിച്ചേർത്തു.
എൽഡിഎഫ് തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്നാണ് കൃഷ്ണപ്രഭ പറയുന്നത്.