എനിക്കു ജീവനുള്ള കാലത്തോളം തെലങ്കാന മതേതര സംസ്ഥാനമായി തുടരും: കെസിആർ

ജുക്കാലിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കെ. ചന്ദ്രശേഖർ റാവു.
കെ. ചന്ദ്രശേഖർ റാവു.

ഹൈദരാബാദ്: താൻ ജീവനോടെ ഇരിക്കും വരെ തെലങ്കാന സമാധാന പ്രിയ- മതേതര സംസ്ഥാനമായി തുടരുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്‍റുമായ കെ. ചന്ദ്രശേഖർ റാവു. ജുക്കാലിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ച് കാണാനാണ് ബിആർഎസ് ആഗ്രഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് സംസ്ഥാനം ഒരു മാതൃകയാണെന്നും കെസിആർ പറ‌ഞ്ഞു.

കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കാനും അദ്ദേഹം മറന്നില്ല. കോൺഗ്രസ് എല്ലായ്പ്പോഴും സൗജന്യമായി ധാരാളം വാഗ്ദാനങ്ങൾ നൽകും. എന്നാൽ ഒന്നും നടപ്പിലാക്കുന്ന നയമില്ല.

ഛത്തിസ്ഗഢിൽ വായ്പകൾ എഴുതിത്തള്ളുമെന്നായിരുന്നു കോൺഗ്രസ് നൽകിയ വാഗ്ദാനം. അതിപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്നും കെസിആർ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com