ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച; ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ബിഡിജെഎസും ട്വന്‍റി 20യും അരാഷ്ട്രീയവാദികളെന്ന് നേതാക്കളുടെ തുറന്ന വിമർശനം
BJP state leadership faces severe criticism

ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച; ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയം, ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Updated on

കൊല്ലം: ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ രാജീവ് ചന്ദ്രശേഖർ അധ‍്യക്ഷനായ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം.

ട്വന്‍റി 20യ്ക്ക് 20 സീറ്റ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്‍റെ വീഴ്ചയാണെന്നും ട്വിന്‍റി 20 സ്ഥാനാർഥികളിൽ പലർക്കും രാഷ്ട്രീയപ്രവർത്തനമോ തെരഞ്ഞെടുപ്പ് പ്രവർത്തനമോ അറിയില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ പറഞ്ഞു.

ഘടകക്ഷികളായ ബിഡിജെഎസും ട്വിന്‍റി 20‍യും അരാഷ്ട്രീയവാദികളാണെന്നും നേതാക്കൾ തുറന്നടിച്ചു. ക്രിസ്ത‍്യൻ ഔട്ട്റീച്ച് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും അഭിപ്രായമുയർന്നു.

logo
Metro Vaartha
www.metrovaartha.com