പാലക്കാട് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിൽ തടഞ്ഞതിനെത്തുടർന്ന് പിഷാരടി സ്ഥലത്തു നിന്ന് മടങ്ങി.
BJP workers block Pisharody in Palakkad
രമേഷ് പിഷാരടി
Updated on

പാലക്കാട്: പാലക്കാട് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപിയടെ ശക്തികേന്ദ്രത്തിൽ വോട്ടു ചോദിച്ച് വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിൽ തടഞ്ഞതിനെത്തുടർന്ന് പിഷാരടി സ്ഥലത്തു നിന്ന് മടങ്ങി.

കാസർഗോഡ് ചെറുവത്തൂരിൽ പ്രചാരണത്തിനെത്തിയ യുഡിഎഫ് പ്രവർത്തകരെ സിപിഎം അംഗം തടഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്.

സ്ഥലത്തെത്തി സന്ദീപ് വാര്യരെയും തടഞ്ഞുവെന്നും ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രചാരണത്തിനെത്തിയതാണ് തടഞ്ഞതെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com