മധ്യപ്രദേശിൽ വോട്ടെടുപ്പിനിടെ സംഘർഷം; കല്ലേറിൽ ഒരാൾക്ക് പരുക്ക്

സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
representative image
representative image

ഭോപ്പാൽ: മധ്യപ്രദേശിൽ ധിമിനിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇരുകൂട്ടരും തമ്മിലുണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റു. ധമിനി മണ്ഡലത്തിലെ 147, 148 പോളിംഗ് ബൂത്തുകൾക്ക് സമീപമാണ് സംഭവം. പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് നിവനിൽ അയവ് വന്നിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ആകെ 5.6 കോടി വോട്ടർമാരാണ് മധ്യപ്രദേശിൽ വിധിയെഴുതുന്നത്. ഇതിൽ 2.72 കോടി സ്ത്രീ വോട്ടർമാരാണ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമായതിനാൽ ഇരുകക്ഷികൾക്കും നിർണായകമാണ് മധ്യഭാരതത്തിലെ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ഫഗന്‍ സിംഗ് കുലസ്‌തെ, നരേന്ദ്ര സിംഗ് തോമര്‍ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com