

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ശബരിമലക്കൊള്ളയിൽ ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ഏൽക്കില്ല.
ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കർശനന നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. കുടുബസമേതം മുഖ്യമന്ത്രി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.