

സിപിഎം മുൻ എംഎൽഎ കെ.സി. രാജഗോപാലന് വിജയം; യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 28 വോട്ടിന്
പത്തനംതിട്ട: മുൻ എംൽഎയും പ്രമുഖ സിപിഎം നേതാവുമായ കെ.സി. രാജഗോപാലന് വിജയം. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ മത്സരിച്ച രാജഗോപാൽ 28 വോട്ടിനാണ് വിജയിച്ചത്. കെ.സി. രാജഗോപാലന് 324 വോട്ട് കിട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി രാധാകൃഷ്ണൻ 296 വോട്ട് നേടി. എൻഡിഎ സ്ഥാനാർഥി അനൂപിന് 37 വോട്ട് മാത്രം നേടാനാണ് ആയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ മത്സര രംഗത്തേക്ക് ഇറങ്ങിയ രാജഗോപാലൻ മെഴുവേലി പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റുമായി പ്രവർത്തിച്ചിട്ടുണ്ട്. 2006ലാണ് ആറന്മിള നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയായി നിയമസഭയിലേക്കെത്തി. 2011ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.