വോട്ട് പിടിക്കാൻ സിപിഎം മദ്യം വിതരണം ചെയ്തു; വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ

പൊലീസ് പിടികൂടിയ സിപിഎം പ്രവർത്തകരെ നേതാക്കളെത്തി മോചിപ്പിച്ചതായി ആക്ഷേപം
alleging that alcohol distributed cpm to votes

വോട്ട് പിടിക്കാൻ സിപിഎം മദ്യം വിതരണം ചെയ്തു

Updated on

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ സിപിഎം മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ ചൊവ്വാഴ്ച രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

പൊലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും ആക്ഷേപമുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. നിലവിൽ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com