

Binoy Viswam
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ രൂക്ഷ വിമർശനം. നേതൃത്വത്തിന്‍റെ പിടിവാശിയാണ് പരാജയത്തിന് കാരണമെന്നും സ്ഥാനാർഥി നിർണയം പാളിയെന്നും വിമർശനം ഉയർന്നു.
നാദാപുരം, തൃശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്നും സെക്രട്ടറിയുടെ കടുംപിടുത്തമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നും വിമർശനങ്ങളുണ്ടായി. ബുധനാഴ്ച്ച ചേരുന്ന എക്സിക‍്യൂട്ടിവ് യോഗത്തിലായിരിക്കും ഇക്കാര‍്യങ്ങളെല്ലാം ചർച്ച ചെയ്യുക. സെക്രട്ടറി മാറണമെന്നത് അടക്കമുള്ള ആവശ‍്യങ്ങൾ യോഗത്തിൽ ഉയർന്നേക്കും.