മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് അപരൻ; പിന്നിൽ കോൺഗ്രസെന്ന് ബിജെപി

ഡി. സുരേന്ദ്രൻ നായരാണ് കെ. സുരേന്ദ്രനെതിരേ അപരനായി മത്സരിക്കുന്നത്
dummy candidate against k. surendran in manjeswaram

കെ. സുരേന്ദ്രൻ

Updated on

കാസർഗോഡ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന് അപരൻ. ഡി. സുരേന്ദ്രൻ നായരാണ് കെ. സുരേന്ദ്രനെതിരേ മത്സരിക്കുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുരേന്ദ്രൻ നായർ. ഉഴമലയ്ക്കൽ പഞ്ചായത്തിൽ നിന്നുമാണ് മത്സരിച്ചത്.

അപരന് പിന്നിൽ കോൺഗ്രസാണെന്നാണ് ബിജെപി പറയുന്നത്. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് നിർത്തിയത് പരാജ‍യം ഭയന്നാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത് മാത്രമല്ല അപരന്മാരുള്ളത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കളമശേരിയിൽ പി. രാജീവിനും അപരനുണ്ട്. വിവിധ മണ്ഡലങ്ങളിലും ഇതുപോലെ അപരന്മാരുടെ സാന്നിധ‍്യമുണ്ട്.

logo
Metro Vaartha
www.metrovaartha.com