നാമനിർദേശ പത്രികയിൽ ആസ്തി വിവരം തെറ്റായി നൽകി; ജി. സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷാണ് പരാതി നൽകിയത്
dyfi leader filed complaint  against g. sudhakaran
G Sudhakaran
Updated on

ആലപ്പുഴ: 63 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി.

ആസ്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷാണ് പരാതി നൽകിയത്. സുധാകരന്‍റെ കൈവശമുള്ളത് 5,000 രൂപ മാത്രമെന്നത് സത‍്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതാണ് പരാതിയിലേക്ക് നീങ്ങിയത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് ഒരാഴ്ച മുൻപ് സുധാകരന്‍റെയും ഭാര‍്യയുടെയും അക്കൗണ്ടിലുള്ള പണം മകന്‍റെയും ഭാര‍്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയിൽ ഉന്നയിക്കുന്ന ആരോപണം.

logo
Metro Vaartha
www.metrovaartha.com