അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേട്ടങ്ങൾ എണ്ണി പറഞ്ഞ് നരേന്ദ്ര മോദി

അയോധ്യയും മുത്തലാഖും; യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേട്ടങ്ങൾ എണ്ണി പറഞ്ഞ് നരേന്ദ്ര മോദി

പ്രതിപക്ഷത്തു നിന്നും ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാർക്ക് തിരിച്ചു നൽകുമെന്നും മോദി ആവർത്തിച്ചു
Published on

ലക്നൗ: ബിജെപി മിന്നും വിജയം പ്രതീക്ഷിക്കുന്ന ഉത്തർപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യ എൻഡിഎ സമ്മേളനത്തിൽ നേട്ടങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നടക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സർക്കാർ നടപ്പിലാക്കി. അയോധ്യയിൽ ഇക്കുറി രാം ലല്ലയും ഹോളി ആഘോഷിച്ചു. മുത്തലാഖ് നിരോധിച്ച് മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചു. മോദി മീററ്റിൽ പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അഴിമതിക്കാരെ ഇല്ലാതാക്കാം, പ്രതിപക്ഷത്തു നിന്നും ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാർക്ക് തിരിച്ചു നൽകുമെന്നും മോദി ആവർത്തിച്ചു. ഇന്ത്യ മുന്നണിയെ കടന്ന ആക്രമിക്കാനും മോദി മറന്നില്ല. അഴിമതിക്കാരുടെ ഇന്ത്യ സഖ്യത്തെ താൻ ഭയക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കൊള്ളയടിച്ച് ആരെയും വെറുതെ വിടില്ല. അഴിമതിക്കാരെ എല്ലാവരും പിടികൂടുന്ന കാരൻറെ നൽകുന്നു അഴിമതിക്കാർ ജയിലിലായെന്നും മോദി പറഞ്ഞു. ഇന്ത്യ ഭരിച്ച ഇന്ത്യ സഖ്യത്തെ എങ്ങനെ വിശ്വസിക്കുന്നു മോദി ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com