പ്രധാനമന്ത്രിയുടെ രാമക്ഷേത്ര പരാമർശം: പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ

''പ്രധാനമന്ത്രി സർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുമാത്രമാണ് പ്രസംഗിച്ചത്''
PM Narendra Modi
PM Narendra Modifile image
Updated on

ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാമക്ഷേത്ര പരാമർശം നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ. ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിനും തെറ്റില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നു.

പ്രധാനമന്ത്രി സർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുമാത്രമാണ് പ്രസംഗിച്ചത്. പ്രസംഗം മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയിട്ടില്ലെന്നും നിരീക്ഷണം.

മതത്തെക്കുറിച്ചുള്ല സാധാരണ പരാമർശത്തിന്‍റെ പേരിൽ നടപടിയെടുക്കാനാവില്ലെന്നും നടപടിയെടുത്താലത് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ക്കുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നും കമ്മിഷന്‍ വിശദീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com