

ഇ.എം. അഗസ്തി
കട്ടപ്പന: മൂന്ന് തവണ എംഎൽഎ ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഇ.എം. അഗസ്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി. കട്ടപ്പന നഗരസഭയിലെ 22ാം വാർഡിൽ ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്.
മുൻ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്‍റ്, കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഗസ്തിയുടെ സ്ഥാനാർഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
1991 ലും 1996 ലും ഉടുമ്പുന്‍ചോലയില്‍ നിന്നും 2001ല്‍ പീരുമേട്ടില്‍ നിന്നുമാണ് ഇഎം ആഗസ്തി നിയസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എം. മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.