"മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ട്, നിങ്ങൾ മാറി നിൽക്കൂ എന്ന് പറഞ്ഞു"; കുറ്റ്യാടിയിൽ കള്ളവോട്ട് ആരോപണം

ബൂത്തിൽ കയറിയപ്പോൾ നിങ്ങളുടെ വോട്ട് ചെയ്തിട്ടുണ്ടെന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞതായാണ് സീനത്ത് പറ‍യുന്നത്
fake vote allegation in kuttiady

"മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ട്, നിങ്ങൾ മാറി നിൽക്കൂ എന്ന് പറഞ്ഞു"; കുറ്റ്യാടിയിൽ കള്ളവോട്ട് ആരോപണം

Representative image
Updated on

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് നടന്നതായി ആരോപണം. 47-ാം ബൂത്തിലെ സീനത്ത് എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തതായാണ് ആരോപണം. ഇവരുടെ പേരിൽ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

ബൂത്തിൽ കയറിയപ്പോൾ നിങ്ങളുടെ വോട്ട് ചെയ്തിട്ടുണ്ടെന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞതായാണ് സീനത്ത് പറ‍യുന്നത്. തനിക്ക് വോട്ട് ചെയ്യണമെന്ന് അറിയിച്ചപ്പോൾ ബാലറ്റിൽ ചെയ്യാമെന്നും എന്നാലിത് എണ്ണില്ലെന്നും അറിയിച്ചതായി സീനത്ത് പറയുന്നു.

ഇതൊരു പ്രശ്നമാക്കരുതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞതായും സീനത്ത് ആരോപിക്കുന്നു. വോട്ടർമാരെ വിഢികളാക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും താൻ വോട്ട് രേഖപ്പെടുത്തിയിട്ടേ പോവൂ എന്നും സീനത്ത് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com