ശബരിമല സ്വർണക്കൊള്ള മുതൽ ബിജെപി-സിപിഎം ഡീൽ വരെ; നിർണായകമായത് കെസിയുടെ ഇടപെടൽ

എഐസിസിയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സർവ്വേകളും പഠനങ്ങളും നടത്തിയാണ് യുഡിഎഫ് ജനസ്വീകാര്യതയുള്ള നേതാക്കളെ സ്ഥാനാർഥികളാക്കി പട്ടിക പുറത്തു വിട്ടത്.
From Sabarimala gold loot to BJP-CPM deal; KC's intervention was crucial

ശബരിമല സ്വർണക്കൊള്ള മുതൽ ബിജെപി-സിപിഎം ഡീൽ വരെ; നിർണായകമായത് കെസിയുടെ ഇടപെടൽ

Updated on

പിഴവില്ലാത്ത സ്ഥാനാർഥി നിർണയമാണ് ഇത്തവണ യുഡിഎഫിന്‍റെ വിജയത്തിന് അടിത്തറയിട്ടത്. അതിനൊപ്പം തന്നെ സ്വർണക്കൊള്ള മുതൽ ബിജെപി- സിപിഎം ഡീൽ വരെയുള്ള വിഷയങ്ങളിൽ എഐസിസിയും കെ.സി, വേണുഗോപാൽ എംപിയും നടത്തിയ ഇടപെടലുകളും നിർണായക പങ്കു വഹിച്ചു. എഐസിസിയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സർവ്വേകളും പഠനങ്ങളും നടത്തിയാണ് യുഡിഎഫ് ജനസ്വീകാര്യതയുള്ള നേതാക്കളെ സ്ഥാനാർഥികളാക്കി പട്ടിക പുറത്തു വിട്ടത്.

ഇതിനായി 2 വർഷം മുൻപ് തന്നെ എഐസിസിയുടെ യുടെ വിദഗ്ദ സംഘം പ്രവർത്തനം തുടങ്ങിയിരുന്നു. സ്ഥാനാർഥി നിർണയത്തെ തുടർന്ന് സീറ്റ് നിഷേധിക്കപ്പെടുന്നവർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന അതൃപതിയും നിരാശയും മനസ്സിലാക്കി അത്തരം നേതാക്കളെ കെ.സി. വേണുഗോപാൽ നേരിൽ കണ്ട് സംസാരിച്ച് പാർട്ടിയുടെ സജീവ പ്രവർത്തനത്തിൽ ഭാഗമാക്കി.

വിമതരെ ഒപ്പം നിർത്തി, ഇന്ദിരാ ഗ്യാരന്‍റി ആയുധമാക്കി

സിപിഎമ്മിലെ വിമതരെ ഏകോപിപ്പിച്ച് ഒപ്പം നിർത്തിയതായിരുന്നു മറ്റൊരു നിർണായക ഘടകം. ഇവരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നതിനൊപ്പം പുറത്തു നിന്ന് പിന്തുണയും നൽകി. ജി.സുധാകരൻ, അയിഷാ പോറ്റി, ഗോവിന്ദൻ, കുഞ്ഞികൃഷ്ണൻ തുടങ്ങിയവരെ യുഡിഎഫിൽ എത്തിക്കുന്നതിനും ജനവികാരം കോൺഗ്രസിന് അനുകൂലമാക്കുന്നതിലും കെസി മുഖ്യപങ്ക് വഹിച്ചു. ഹൈന്ദവ വോട്ടിനെ സ്വാധീനിച്ച ശബരിമല സ്വർണ്ണക്കൊള്ള ആദ്യാന്തം സജീവമായി ചർച്ചയിൽ നിർത്തി. ന്യൂനപക്ഷങ്ങളുടെ വോട്ട് യു ഡി എഫിന് അനുകൂമായി ഏകീകരിക്കുന്നതിന് കാരണമായ എഫ്സി ആർ എ നിയമ ഭേദഗതിക്കെതിരായ പ്രചരണം ശക്തമായി കെ സി തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കി.കോൺഗ്രസ് പ്രചാരണത്തിന്‍റെ കുന്തമുനയായ ഇന്ദിരാ ഗ്യാരന്‍റി രൂപീകരിക്കുന്നതിലും അത് കൃത്യമായി ക്യാമ്പയിൻ ചെയ്ത് ജനങ്ങളിൽ എത്തിക്കുന്നതിലും നേതൃത്വം വഹിച്ചത് കെസിയാണ്. എൺപതിലധികം നിയമസഭാ മണ്ഡലങ്ങളിലായി അദ്ദേഹം എൺപതിയാറിലധികം പൊതുയോഗങ്ങളിൽ നേരിട്ട് പങ്കെടുത്തു. ബിജെപി -സിപിഎം ഡീൽ പുറത്തു കൊണ്ടു വന്നതും കെസിയായിരുന്നു. ഡൽഹിയിലെ വീട്ടിൽ അമിത് ഷായെ പിണറായി വിജയൻ സന്ദർശിച്ചതും നിർമലാ സീതാരാമാനെ സ്വകാര്യമായി സന്ദർശിച്ചതും നിതിൻ ഗഡ്കരിയെ നാഗ്പൂരിൽ രഹസ്യ കേന്ദ്രത്തിൽ കണ്ടതും ഉൾപ്പെടെ സി പി എം ബിജെപി ഡീൽ സംബന്ധിച്ച് തിരഞ്ഞെടുപ്പിലിത് പ്രചരണ വിഷയമായി ആദ്യം ഉന്നയിച്ചതും കെസിയാണ്

മികവുറ്റ നിരീക്ഷണ സംവിധാനം

താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ 59 നിയമസഭാ നിരീക്ഷകർക്ക് പുറമെ, ദേശീയ നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ നിരീക്ഷണ സംവിധാനം അദ്ദേഹം നടപ്പിലാക്കി. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി എന്നിവർ കേരളത്തിൽ പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്‍റികളുടെ വിജയകരമായ നടത്തിപ്പ് വിശദീകരിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും കേരളത്തിലെത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കിയതിനൊപ്പം, 50 പ്രധാന നേതാക്കളെ താരപ്രചാരകരായി കേരളത്തിലെത്തിച്ചു.

കൂടാതെ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്ത സംസ്ഥാന നേതാക്കളായ ദീപ്തി മേരി വർഗീസ്, ഷമാ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവ്യർ എന്നിവരെയും സ്റ്റാർ പ്രചാരകരായി ഉൾപ്പെടുത്തി.

സംസ്ഥാന തല നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കെ.ജെ. ജോർജ്, ഇംറാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ എന്നീ 4 മുതിർന്ന എഐസിസി നേതാക്കൾ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു. ഇവരെ കൂടാതെ ജില്ലാതല നേതാക്കളായ ദിനേഷ് ഗുണ്ടു റാവു (കാസർഗോഡ്, കണ്ണൂർ), കൃഷ്ണ ബൈരേ ഗൗഡ (വയനാട്, കോഴിക്കോട്), ബി.സെഡ്. സമീർ അഹമ്മദ് (മലപ്പുറം, പാലക്കാട്), ഡി. ശ്രീധർ ബാബു (തൃശൂർ, എറണാകുളം), എം.ബി. പാട്ടിൽ (ഇടുക്കി, കോട്ടയം), ഈശ്വര ഖണ്ഡ്രെ (ആലപ്പുഴ, പത്തനംതിട്ട), പ്രിയങ്ക് ഖാർഗെ (കൊല്ലം, തിരുവനന്തപുരം) എന്നിവരും സജീവമായി പ്രവർത്തിച്ചു.

logo
Metro Vaartha
www.metrovaartha.com