രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
Incident of stopping Ramesh Pisharody; Congress files complaint with Election Commission

രമേഷ് പിഷാരടി

Updated on

പാലക്കാട്: പാലക്കാട് വടക്കുന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് നേതൃത്വം പരാതി നൽകി. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയെന്നും നിയമാനുസൃത പ്രചരണ അവകാശം നിഷേധിച്ചുവെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ വ്യാഴാഴ്ച രാത്രി ബിജെപി പ്രവർത്തകർക്കെതിരേ കേസെടുത്തിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി.

സിന്ധു രാജൻ ഉൾപ്പെടെ മൂന്നുപേർക്കെതിരേയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

logo
Metro Vaartha
www.metrovaartha.com