''മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് വന്നിട്ടില്ല''; ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം യോഗം ചേർന്നാണ് മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും മുരളീധരൻ വ‍്യക്തമാക്കി
k. muraleedharan response in cm candidate speculation

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: കോൺഗ്രസിന്‍റെ മുഖ‍്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ രംഗത്ത്. മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ ആരുടെയും പേര് വന്നിട്ടില്ലെന്നും യുഡിഎഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെന്നും നിലവിൽ മുഖ‍്യമന്ത്രി ചർച്ചയുടെ ആവശ‍്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം യോഗം ചേർന്നാണ് മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഹൈക്കമാൻഡ് ഇക്കാര‍്യത്തിൽ നിർദേശം നൽകുമെന്നാണ് കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്നും മുരളീധരൻ വിമർശിച്ചു.

കഴിഞ്ഞ ദിവസം മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരേയാണ് മുരളീധരൻ പ്രതികരിച്ചത്.

logo
Metro Vaartha
www.metrovaartha.com