കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്

കേരളം-20, കർണാടക- 14, രാജസ്ഥാൻ-13, മഹാരാഷ്‌ട്ര - 8, ഉത്തർപ്രദേശ് - 8, മധ്യപ്രദേശ്-7, അസം- 5, ബിഹാർ- 5, ഛത്തിസ്ഗഡ്-3, പശ്ചിമ ബംഗാൾ-1, മണിപ്പുർ- 1, ത്രിപുര-1, ജമ്മു കശ്മീർ-1
Kerala among 13 States to vote on Friday
Kerala among 13 States to vote on FridayRepresentative image

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. 19ന് നടന്ന ആദ്യഘട്ടം വോട്ടെടുപ്പിൽ 17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്ക് പോളിങ് നടന്നിരുന്നു.

കേരളം-20, കർണാടക- 14, രാജസ്ഥാൻ-13, മഹാരാഷ്‌ട്ര - 8, ഉത്തർപ്രദേശ് - 8, മധ്യപ്രദേശ്-7, അസം- 5, ബിഹാർ- 5, ഛത്തിസ്ഗഡ്-3, പശ്ചിമ ബംഗാൾ-1, മണിപ്പുർ- 1, ത്രിപുര-1, ജമ്മു കശ്മീർ-1 എന്നിങ്ങനെയാണു വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുക.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി നേതാവ് തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, ശശി തരൂർ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങി പ്രമുഖരുടെ വിധി നിർണയിക്കുന്നത് ഈ ഘട്ടത്തിലാണ്. കേരളം, രാജസ്ഥാൻ, ത്രിപുര സംസ്ഥാനങ്ങളിൽ ഇതോടെ വോട്ടെടുപ്പ് പൂർത്തിയാകും.

രണ്ടാം ഘട്ടത്തിൽ പോളിങ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 56 എണ്ണം 2019ൽ എൻഡിഎയ്ക്കായിരുന്നു. 24 സീറ്റുകളാണ് യുപിഎയ്ക്ക് കിട്ടിയത്. മേയ് ഏഴിന് മൂന്നാം ഘട്ടം വോട്ടെടുപ്പിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 94 മണ്ഡലങ്ങൾ വിധിയെഴുതും.

Trending

No stories found.

Latest News

No stories found.