ഗണേഷ് കുമാറും കെ.കെ. ഷൈലജയും തോൽക്കും, ബിജെപിക്ക് 2 സീറ്റ്; കേരളത്തിൽ തുടർഭരണം പ്രവചിച്ച് കനഗോലു!

പ്രവചനത്തിൽ എം.ബി. രാജേഷ് തൃത്തലയിൽ പരാജയപ്പെടും
kerala assembly election kanugolu report
Sunil Kanagolu
Updated on

കൊച്ചി: കോൺഗ്രസിനായി സംസ്ഥാനത്ത് മണ്ഡലാടിസ്ഥാനത്തിൽ കൃത്യമായ പഠനം നടത്തി തന്ത്രങ്ങൾ മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലു സംഘം ഹൈക്കമാൻഡിന് അന്തിമ വിശകലന റിപ്പോർ‌ട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ കേരളത്തിൽ തുടർഭരണമാണ് ഉണ്ടാവുക എന്ന പ്രവചനമാണെന്നാണ് സൂചന.

140 സീറ്റിൽ 75 എണ്ണം എൽഡിഎഫ് നേടുമെന്നും 63 സീറ്റുമായി കോൺഗ്രസ് പിന്നിലുണ്ടാവുമെന്നും ബിജെപി 2 സീറ്റ് പിടിക്കുമെന്നുമാണ് കനഗോലുവിന്‍റെ പ്രവചനം. നേമത്തും പാലക്കാട്ടുമാണ് ബിജെപിയുടെ സാധ്യത പ്രവചിക്കുന്നത്. തിരുവനന്തപുരം, തൃശൃർ, പാലക്കാട് ജില്ലകളിൽ എൽഡിഎഫ് തരംഗവും എറണാകുളം, മലപ്പുറം ജില്ലകളിൽ യുഡിഎഫ് തരംഗവുമാണ് പ്രവചിക്കുന്നത്.

ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ:

തിരുവനന്തപുരം: എൽഡിഎഫ്:11, യുഡിഎഫ്:2, ബിജെപി:1

കൊല്ലം: എൽഡിഎഫ്:5, യുഡിഎഫ്:6, ബിജെപി:0

പത്തനംതിട്ട: എൽഡിഎഫ്:3, യുഡിഎഫ്:2, ബിജെപി:0

ആലപ്പുഴ:എൽഡിഎഫ്:7, യുഡിഎഫ്:2, ബിജെപി:0

കോട്ടയം:എൽഡിഎഫ്:4, യുഡിഎഫ്:5, ബിജെപി:0

ഇടുക്കി: എൽഡിഎഫ്:2, യുഡിഎഫ്:3, ബിജെപി:0

എറണാകുളം: എൽഡിഎഫ്:4, യുഡിഎഫ്:10, ബിജെപി:0

തൃശൂർ: എൽഡിഎഫ്:10, യുഡിഎഫ്:3, ബിജെപി:0

പാലക്കാട്: എൽഡിഎഫ്:9, യുഡിഎഫ്:2, ബിജെപി:1

മലപ്പുറം: എൽഡിഎഫ്:1, യുഡിഎഫ്:15, ബിജെപി:0

കോഴിക്കോട്: എൽഡിഎഫ്:7, യുഡിഎഫ്:6, ബിജെപി:0

വയനാട്: എൽഡിഎഫ്:1, യുഡിഎഫ്:2, ബിജെപി:0

കണ്ണൂർ: എൽഡിഎഫ്:8, യുഡിഎഫ്:3, ബിജെപി:0

കാസർഗോഡ്: എൽഡിഎഫ്:3, യുഡിഎഫ്:2, ബിജെപി:0

പ്രവചനത്തിൽ എം.ബി. രാജേഷ് തൃത്തലയിൽ പരാജയപ്പെടുമെന്നും പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തി ജ്യോതികുമാർ ചാമക്കാല സീറ്റുപിടിക്കുമെന്നും പറയുന്നു. കേരള കോൺഗ്രസ് എമ്മിൽ ജോസ് കെ. മാണി പരാജയപ്പെടും. വി.കെ. പ്രശാന്തും കടകംപ്പള്ളി സുരേന്ദ്രനും സീറ്റ് നിലനിർത്തും. കെ.കെ. ഷൈലജയെ പരാജയപ്പെടുത്തി സണ്ണി ജോസഫ് മണ്ഡലം നിലനിർത്തും. അമ്പലപ്പുഴയിൽ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിച്ച ജി. സുധാകരൻ പരാജയപ്പെടും. മന്ത്രി പി. രാജീവ് വിജയിക്കും, കുന്നത്തുനാട്ടിൽ പി.വി. ശ്രീനിജിൻ പരാജയപ്പെടും. വീണാ ജോർജും, കെ.എൻ. ബാലഗോപാലും വിജയിക്കും.

logo
Metro Vaartha
www.metrovaartha.com