എറണാകുളത്ത് 10 നഗരസഭയിലും യുഡിഎഫ് ആധിപത്യം; ഒരിടത്ത് എൽഡിഎഫ്, തൃപ്പൂണിത്തുറയിൽ എൻഡിഎ

ഏലൂര്‍ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിന് ഭരണം നേടാനായത്
udf won 10 municipality on ernakulam district

എറണാകുളത്ത് 10 നഗരസഭയിലും യുഡിഎഫ് ആധിപത്യം

Updated on

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. 10 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ ഭരണം പിടിച്ചെടുത്തു. ഏലൂര്‍ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിന് ഭരണം നേടാനായത്.

ഇടത് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഇവിടെ വിജയിച്ചത്.

അങ്കമാലിയിൽ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.10 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് ജില്ലയിൽ ആധിപത്യം സ്ഥാപിച്ചു. മൂവാറ്റുപ്പുഴ, ആലുവ, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര, മരട്, കൂത്താട്ടുകുളം എന്നി 10 നഗരസഭകളിലാണ് യുഡിഎഫ് വിജയിച്ചത്. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com