സംസ്ഥാനത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; കനത്ത സുരക്ഷ, 13ന് വോട്ടെണ്ണൽ

വടക്കൻ ജില്ലകളിൽ നിശബ്ദപ്രചാരണം
kerala second phase local body election tomarrow

രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Updated on

തിരുവനനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ റീപോളിംഗ് വ്യാഴാഴ്ച നടത്തും.

ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ. വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാഴാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ്‌ ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് .ആകെ 38994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com